National
വിസ നിയമങ്ങള്‍ ലംഘിച്ചുവെന്ന്; ലണ്ടന്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഓര്‍സിനിയെ വിമാനത്താവളത്തില്‍ നിന്നും തിരിച്ചയച്ചു.
ഒരു കാരണം പോലുമില്ലാതെ അവരെ തിരിച്ചയക്കുന്നത് അരക്ഷിതവും, ഭ്രാന്തചിന്തയുള്ളതും, വിഡ്ഢിത്തമുള്ളതുമായ ഒരു സര്‍ക്കാരിന്റെ അടയാളമാണ്' എന്നും രാമചന്ദ്ര ഗുഹ അഭിപ്രായപ്പെട്ടു.

ന്യൂഡല്‍ഹി | വിസ നിയമങ്ങള്‍ ലംഘിച്ചുവെന്ന് കാണിച്ച് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ ഫ്രാന്‍സെസ്‌ക ഓര്‍സിനിയെ ഇന്ദിരാഗാന്ഘി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും തിരിച്ചയച്ചു.
ഹിന്ദി പണ്ഡിതയും സ്‌കൂള്‍ ഓഫ് ഓറിയന്റല്‍ അന്‍ഡ് ആഫ്രിക്കന്‍ സ്റ്റഡീസിലെ പ്രൊഫസര്‍ എമെരിറ്റയുമാണ് ഓര്‍സിനി.തിങ്കളാഴ്ച ഹോങ്കോങ്ങില്‍ നിന്ന് വന്ന ഉടന്‍ ഇവരെ തിരിച്ചയക്കുകയായിരുന്നു.
വിസ നിയമങ്ങള്‍ ലംഘിച്ചതിന് 2025 മാര്‍ച്ച് മുതല്‍ ഓര്‍സിനി ‘കരിമ്പട്ടികയില്‍’ഉള്‍പ്പെട്ടിരുന്നു
ടൂറിസ്റ്റ് വിസയിലാണ് അവര്‍ വന്നതെന്നും വിസ നിബന്ധനകള്‍ ലംഘിച്ചിരുന്നുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയില്‍ ഗവേഷണം നടത്താന്‍ അനുവാദമില്ല.
ഇത്തരത്തില്‍ വിസ നിബന്ധനകള്‍ ലംഘിക്കുന്നവരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് സാധാരണ ആഗോള നടപടിയാണെന്നും വൃത്തങ്ങള്‍ അറിയിച്ചു
അതേ സമയം, ചരിത്രകാരനായ രാമചന്ദ്ര ഗുഹ ഈ നടപടിക്കെതിരെ രംഗത്തു വന്നു. ഓര്‍സിനിയ ഇന്ത്യന്‍ സാഹിത്യത്തിലെ ഒരു മഹത്തായ പണ്ഡിതയാണെന്നും ഒരു കാരണം പോലുമില്ലാതെ അവരെ തിരിച്ചയക്കുന്നത് അരക്ഷിതവും, ഭ്രാന്തചിന്തയുള്ളതും, വിഡ്ഢിത്തമുള്ളതുമായ ഒരു സര്‍ക്കാരിന്റെ അടയാളമാണ്’ എന്നും രാമചന്ദ്ര ഗുഹ അഭിപ്രായപ്പെട്ടു. ഓര്‍സിനി അവസാനമായി ഇന്ത്യ സന്ദര്‍ശിച്ചത് 2024 ഒക്ടോബറില്‍ ആയിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്.