Connect with us

Kerala

പാലിയേക്കര: ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയതിനെതിരായ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

റോഡ് പൂര്‍ണമായി ഗതാഗതയോഗ്യമാകാതെ ടോള്‍ പിരിക്കരുതെന്ന സുപ്രീം കോടതിയുടെ മുന്‍വിധി ലംഘിച്ചാണ് ഹൈക്കോടതി തീരുമാനമെന്നാണ് ഹരജിയിലെ ആരോപണം.

Published

|

Last Updated

ന്യൂഡല്‍ഹി | ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയിലെ പാലിയേക്കരയില്‍ ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. റോഡ് പൂര്‍ണമായി ഗതാഗതയോഗ്യമാകാതെ ടോള്‍ പിരിക്കരുതെന്ന സുപ്രീം കോടതിയുടെ മുന്‍വിധി ലംഘിച്ചാണ് ഹൈക്കോടതി തീരുമാനമെന്നാണ് ഹരജിയിലെ ആരോപണം. ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബഞ്ചാണ് ഹരജി പരിഗണിക്കുക.

ഷാജി കോടങ്കണ്ടത്ത് എന്നയാളാണ് ഹരജിക്കാരന്‍. ഗതാഗതം സുഗമമാകാതെ ടോള്‍ പിരിക്കുന്നത് പൊതുതാത്പര്യത്തിന് വിരുദ്ധമാണെന്നാണ് ഹരജിയിലെ വാദം.

ഒക്ടോബര്‍ 17നാണ് പാലിയേക്കരയില്‍ ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് ഹൈക്കോടതി ഉത്തരവായത്.

 

 

 

Latest