Kerala
സുരേഷ് ഗോപിക്ക് നിവേദനം നല്‍കാന്‍ ശ്രമം; വാഹനത്തിന് മുന്നില്‍ നിന്നയാളെ ബിജെപി പ്രവര്‍ത്തകര്‍ പിടിച്ചു മാറ്റി
നിവേദനം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കാറിന് ചുറ്റും നടന്ന ഇയാളെ ബിജെപി പ്രവര്‍ത്തകര്‍ പിടിച്ചു മാറ്റുകയായിരുന്നു

കോട്ടയം | കലുങ്ക് സംവാദം കഴിഞ്ഞ് മടങ്ങിയ സുരേഷ് ഗോപി എംപിയുടെ വാഹനത്തിന് മുന്നില്‍ നിലയുറപ്പിച്ച് നിവേദനം നല്‍കാന്‍ ശ്രമം. കോട്ടയം പള്ളിക്കത്തോട് ആണ് സംഭവം.
നിവേദനം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കാറിന് ചുറ്റും നടന്ന ഇയാളെ ബിജെപി പ്രവര്‍ത്തകര്‍ പിടിച്ചു മാറ്റുകയായിരുന്നു. അപകടം ഒഴിവാക്കാനാണ് പിടിച്ചുമാറ്റിയതെന്നും നിവേദനം സുരേഷ് ഗോപി വാങ്ങിയിട്ടുണ്ടെന്നും ബിജെപി അറിയിച്ചു
---- facebook comment plugin here -----