Connect with us

Kerala

വനിതാ ഫോറസ്റ്റ് വാച്ചറെ പീഡിപ്പിക്കാന്‍ ശ്രമം; വനം വകുപ്പ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

മലക്കപ്പാറയില്‍ ഈ മാസം ആറിനാണ് സംഭവം

Published

|

Last Updated

തൃശൂര്‍|ആദിവാസി വിഭാഗത്തില്‍പ്പെട്ട വനിതാ ഫോറസ്റ്റ് വാച്ചറെ പീഡിപ്പിക്കാന്‍ ശ്രമിച്ച വനംവകുപ്പ് സെക്ഷന്‍ ഫോറസ്റ്റര്‍ അറസ്റ്റില്‍. വാഴച്ചാല്‍ ഡിവിഷന്‍ പരിധിയിലെ ഷോളയാര്‍ സ്റ്റേഷനിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ കോട്ടയം സ്വദേശി പി.പി. ജോണ്‍സനെയാണ് മലക്കപ്പാറ പോലീസ് അറസ്റ്റ് ചെയ്തത്.  മലക്കപ്പാറയില്‍ ഈ മാസം ആറിനാണ് സംഭവം. ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന വനിതാ വാച്ചറുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

മലയാറ്റൂര്‍ ഡിവിഷനില്‍ നിന്ന് സ്ഥലം മാറി ഷോളയാര്‍ സ്റ്റേഷനില്‍ എത്തിയ ആദ്യ ദിവസമാണ് സംഭവം. പരാതിയെ തുടര്‍ന്ന് ലീവെടുത്ത് പോയ ജോണ്‍സന്‍ ചൊവ്വാഴ്ച വീണ്ടും ഡ്യൂട്ടിക്ക് എത്തിയപ്പോള്‍ മലക്കപ്പാറ എസ് എച്ച് ഒയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്നതിനുള്ള കര്‍ശന വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ പോലീസ് കോടതിയില്‍ ഹാജരാക്കും.

 

Latest