Kerala
കൊള്ളപ്പലിശക്കാരുടെ ഭീഷണി; വ്യാപാരി ജീവനൊടുക്കിയ നിലയില്‍
ആറ് ലക്ഷം രൂപ കടം വാങ്ങിയതിന് 40 ലക്ഷത്തോളം രൂപ മുസ്തഫ തിരികെ നല്‍കിയെങ്കിലും വീണ്ടും ഭീഷണി

തൃശൂര്‍ | ഗുരുവായൂരില്‍ വ്യാപാരിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മുസ്തഫ എന്നയാളെയാണ് മരിച്ചത്.പലിശക്കാരുടെ ഭീഷണിയെത്തുടര്‍ന്നാണ് മരണമെന്ന് കുടുംബം ആരോപിച്ചു. പ്രഹ്ളേഷ്, വിവേക് എന്ന രണ്ട് പലിശക്കാര്‍ക്കെതിരെയാണ് കുടുംബത്തിന്റെ ആരോപണം.
ആറ് ലക്ഷം രൂപ കടം വാങ്ങിയതിന് 40 ലക്ഷത്തോളം രൂപ മുസ്തഫ തിരികെ നല്‍കിയെങ്കിലും വീണ്ടും ഭീഷണി മുഴക്കി മുസ്തഫയുടെ സ്ഥലവും ഭീഷണിപ്പെടുത്തി എഴുതി വാങ്ങിയെന്നും കുടുംബം പറയുന്നു. പലിശ തുക കുറഞ്ഞതിന് ഭാര്യക്കും മകനും മുന്നിലിട്ട് മര്‍ദിച്ചു. വാടക വീട്ടിലെത്തിയും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു
---- facebook comment plugin here -----