Connect with us

Kerala

ആലപ്പുഴയില്‍ യുവതിയെ കാണാനില്ലെന്ന് പരാതി

ഇന്നലെ രാവിലെ മുതലാണ് മണ്ണഞ്ചേരി സ്വദേശി ഫാഖിത്തയെ കാണാതായത്.

Published

|

Last Updated

ആലപ്പുഴ|ആലപ്പുഴയില്‍ യുവതിയെ കാണാനില്ലെന്ന് പരാതി. മണ്ണഞ്ചേരി സ്വദേശി ഫാഖിത്ത(34) യെയാണ് ഇന്നലെ രാവിലെ മുതല്‍ കാണാതായത്. ഇന്നലെ വൈകീട്ട് ഭര്‍ത്താവ് റിയാസാണ് പോലീസില്‍ പരാതി നല്‍കിയത്. മട്ടാഞ്ചേരി കോസ്റ്റല്‍ പോലീസ് ഉദ്യോഗസ്ഥനാണ് റിയാസ്.

നേരത്തെ റിയാസ് ഉപദ്രവിച്ചതിനെ തുടര്‍ന്ന് ഫാഖിത്ത തകഴിയിലെ വീട്ടിലായിരുന്നു. പിന്നീട് റിയാസ് ഉപദ്രവിക്കില്ലെന്ന് ഉറപ്പ് നല്‍കിയതോടെയാണ് രണ്ട് മാസം മുന്‍പ് തിരികെ വന്നത്.