Connect with us

Kerala

നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; കെ ബാബു

ഏഴ് പ്രാവശ്യം തൃപ്പൂണിത്തുറയില്‍ മത്സരിച്ച കെ ബാബു ആറ് തവണ വിജയിച്ചിട്ടുണ്ട്

Published

|

Last Updated

കൊച്ചി| നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതാവും തൃപ്പൂണിത്തുറ എംഎല്‍എയുമായ കെ ബാബു. മത്സരിക്കണമെന്ന് കോണ്‍ഗ്രസിലെ എല്ലാ നേതാക്കളും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ മത്സരത്തിനില്ലെന്ന് നേതാക്കളെ അറിയിച്ചുവെന്ന് ബാബു പറഞ്ഞു. പിന്‍ഗാമിയെ നിര്‍ദേശിക്കാനില്ല. മികച്ച സ്ഥാനാര്‍ത്ഥി മണ്ഡലത്തില്‍ വരും. മണ്ഡലം യുഡിഎഫ് തന്നെ നിലനിര്‍ത്തും. സിപിഎമ്മിനും ബിജെപിക്കും ലൂസേഴ്‌സ് ഫൈനലില്‍ മല്‍സരിക്കാമെന്നും കെ ബാബു കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തിലാണ് ബാബു തീരുമാനം അറിയിച്ചത്.

ഒന്നുമല്ലാതിരുന്ന തന്നെ ഇത്രയുമാക്കിയത് കോണ്‍ഗ്രസ് പാര്‍ട്ടിയും തൃപ്പൂണിത്തുറയിലെ ജനങ്ങളുമാണ്. അവര്‍ക്ക് നന്ദി പറയുന്നുവെന്നും കെ ബാബു പ്രതികരിച്ചു. 1991 മുതല്‍ തൃപ്പൂണിത്തുറയില്‍ നിന്ന് ഏഴു പ്രാവശ്യമാണ് നിയമസഭയിലേക്ക് മത്സരിച്ചത്. തുടര്‍ച്ചയായ അഞ്ചു തവണ ഉള്‍പ്പെടെ ആറു തവണ നിയമസഭയിലേക്ക് വിജയിച്ചു. 2016 ല്‍ സിപിഎമ്മിലെ എം സ്വരാജിനോട് മത്സരിച്ചാണ് പരാജയപ്പെട്ടത്. പിന്നീട് 2021ലെ തെരഞ്ഞെടുപ്പില്‍ സ്വരാജിനെ തോല്‍പ്പിച്ച് കെ ബാബു വീണ്ടും എംഎല്‍എയായി.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് കെ ബാബു പൊതുപ്രവര്‍ത്തന രംഗത്തെത്തുന്നത്. 1979-80 കാലത്ത് അങ്കമാലി നഗരസഭയുടെ ആദ്യ ചെയര്‍മാനായിരുന്നു. ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ ചെയര്‍മാനായിരുന്നു കെ ബാബു. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ എക്സൈസ്-തുറമുഖ-ഫിഷറീസ് മന്ത്രിയുമായിരുന്നു.

 

---- facebook comment plugin here -----

Latest