Connect with us

Kerala

ഡോക്ടര്‍മാര്‍ തമ്മില്‍ തര്‍ക്കം മൂലം ശസ്ത്രക്രിയ മുടങ്ങി; രണ്ടു ഡോക്ടര്‍മാരെ സ്ഥലം മാറ്റി

രോഗിയെ ഓപ്പറേഷന്‍ തീയറ്ററിനുള്ളില്‍ കിടത്തി അനസ്‌തേഷ്യ ഡോക്ടര്‍മാര്‍ ഇറങ്ങിപ്പോയി

Published

|

Last Updated

തിരുവനന്തപുരം | പേരൂര്‍ക്കട ഇ എസ് ഐ ആശുപത്രിയില്‍ ഇന്നും ശസ്ത്രക്രിയ മുടങ്ങി. കഴിഞ്ഞ ദിവസം ഡോക്ടര്‍മാരുടെ തര്‍ക്കത്തെ തുടര്‍ന്ന് മുടങ്ങിയ അഞ്ചു ശസ്ത്രക്രിയകള്‍ ഇന്ന് നടത്തുമെന്നു പറഞ്ഞെടുങ്കിലും ഇത് മറികടന്ന് രോഗിയെ ഓപ്പറേഷന്‍ തീയറ്ററിനുള്ളില്‍ കിടത്തി അനസ്‌തേഷ്യ ഡോക്ടര്‍മാര്‍ ഇറങ്ങിപ്പോയി. എല്ലാ തയ്യാറെടുപ്പുകളും ആയി രോഗിയെ തിയറ്ററിനുള്ളില്‍ കയറ്റിയതിനുശേഷം ഡോക്ടര്‍മാര്‍ ഇറങ്ങി പോവുകയായിരുന്നു. അച്ചടക്ക ലംഘനം ആവര്‍ത്തിച്ച സംഭവത്തില്‍ ആശുപത്രിയിലെ സര്‍ജനെയും അനസ്‌തേഷ്യയിലെ ഡോക്ടറെയും എസ് ഐ ഡയറക്ടര്‍ സ്ഥലം മാറ്റി.

തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കായി എത്തിയ രോഗി ബിന്ദു ഇപ്പോഴും ഓപ്പറേഷന്‍ തീയറ്ററിനകത്ത് തുടരുകയാണ്. അനസ്‌തേഷ്യ, സര്‍ജറി വിഭാഗം ഡോക്ടര്‍മാര്‍ തമ്മിലുള്ള തമ്മില്‍ തല്ല് ആണ് സര്‍ജറി മുടങ്ങാന്‍ കാരണം. കഴിഞ്ഞദിവസമാണ് ഇ എസ് ഐ ആശുപത്രിയില്‍ ഓപ്പറേഷന്‍ തീയറ്ററിനുള്ളില്‍ വച്ച് അനസ്‌തേഷ്യ, സര്‍ജറി ഡോക്ടര്‍മാര്‍ തമ്മില്‍ തര്‍ക്കമുണ്ടായത്. സര്‍ജറിക്കായി തീയറ്ററില്‍ എത്തിച്ച രോഗിയടക്കം അഞ്ചു സര്‍ജറികള്‍ ആണ് മുടങ്ങിയത്.

അനസ്‌തേഷ്യ വിഭാഗം ഡോക്ടര്‍മാരായ ബിനില്‍, പ്രിയ സര്‍ജറി ഡോക്ടര്‍ ഗണേഷ് എന്നിവര്‍ തമ്മിലാണ് വാക്കേറ്റം ഉണ്ടായത്. ഡോക്ടര്‍മാരുടെ തമ്മില്‍തല്ല് കാരണം സര്‍ജറി മുടങ്ങിയതിനെ തുടര്‍ന്ന് തിയറ്ററിലേക്ക് കയറ്റി രോഗിയെ സ്വകാര്യ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യേണ്ടിവന്നിരുന്നു. സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി ശുപാര്‍ശ ചെയ്തുകൊണ്ട് ആശുപത്രി സൂപ്രണ്ട് ഇ എസ് ഐ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മന്ത്രി ശിവന്‍കുട്ടി ഇടപെട്ടിട്ടും അച്ചടക്കം പാലിക്കാന്‍ തയ്യാറാവാത്ത ഡോക്ടര്‍മാര്‍ക്കെതിരെ പരാതി ഉയര്‍ന്നു.
തുടര്‍ന്ന് ശസ്ത്രക്രിയ മുടങ്ങിയ സംഭവത്തില്‍ ആശുപത്രിയിലെ സര്‍ജനെയും അനസ്‌തേഷ്യയിലെ ഡോക്ടറെയും സ്ഥലം മാറ്റി. സര്‍ജന്‍ ഡോ. ഗണേഷ് കുമാര്‍, അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. ബിനില്‍ എന്നവര്‍ക്കാണ് സ്ഥലംമാറ്റം. കോട്ടയം ഇഎസ്‌ഐ ആശുപത്രിയിലേക്ക് മാറ്റി ഇ എസ് ഐ ഡയറക്ടര്‍ ഉത്തരവിറക്കി.

പുതിയ ഡോക്ടര്‍മാര്‍ ഇന്നുതന്നെ ചുമതല ഏറ്റെടുക്കും. ഡോക്ടര്‍മാരുടെ തര്‍ക്കത്തെ തുടര്‍ന്ന് അഞ്ച് ശസ്ത്രക്രിയയായിരുന്നു മുടങ്ങിയിരുന്നത്. ഇ എസ് ഐ ഡയറക്ടര്‍ക്ക് സൂപ്രണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.ഇന്ന് രോ?ഗികള്‍ക്ക് വീണ്ടും ശസ്ത്രക്രിയ നടത്താന്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ ഇന്നും സമാന രീതിയില്‍ ഡോക്ടര്‍മാര്‍ തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടാവുകയും ഡോക്ടര്‍മാര്‍ ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു. എല്ലാ തയ്യാറെടുപ്പുകളും ആയി രോഗിയെ തിയറ്ററിനുള്ളില്‍ കയറ്റിയതിനുശേഷം ഡോക്ടര്‍മാര്‍ ഇറങ്ങി പോവുകയായിരുന്നു. സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്ന ആശുപത്രികളില്‍ ഒന്നാണ് പേരൂര്‍ക്കട ഇ എസ് ഐ ആശുപത്രി.

 

Latest