Kerala
കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചു സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു
തിങ്കളാഴ്ച വൈകിട്ട് മേലെ വെട്ടിപ്രം റിംഗ് റോഡിലാണ് അപകടം.
പത്തനംതിട്ട| കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചു സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. പത്തനംതിട്ട വലഞ്ചുഴി കീറ്റേത്തു മണ്ണില്‍ വീട്ടില്‍ മുഹമ്മദ് സാലി എച്ച്(65) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് മേലെ വെട്ടിപ്രം റിംഗ് റോഡിലാണ് അപകടം. അമിതവേഗതയിലെത്തിയ കാര്‍ സ്‌കൂട്ടര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുഹമ്മദ് സാലി ചൊവ്വാഴ്ച വൈകിട്ടാണ് മരിച്ചത്.
---- facebook comment plugin here -----




