Connect with us

Eduline

ട്രിച്ചിയിലാകാം എൻജിനീയർ പഠനം

ഈ സ്ഥാപനങ്ങളിലെ എല്ലാ അക്കാദമിക് പ്രോഗ്രാമുകളിലേക്കും ഒരൊറ്റ പ്ലാറ്റ്ഫോമിലൂടെയായിരിക്കും പ്രവേശനം അനുവദിക്കുക.

Published

|

Last Updated

ൻജിനീയറാകാൻ സ്വപ്നം കാണുന്നവർക്ക് പഠനം നടത്താൻ കഴിയുന്ന മികച്ച ക്യാന്പസാണ് തിരുച്ചിറപ്പള്ളിയിലെ എൻ ഐ ടി. ഈ സ്ഥാപനത്തിലെ അഡ്മിഷൻ രീതികൾ എന്തൊക്കെയെന്ന് ഇന്നത്തെ എജ്യുലൈനിൽ വായിക്കാം.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ ഐ ടികൾ), നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എൻ ഐ ടികൾ), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി (ഐ ഐ ഐ ടികൾ), കേന്ദ്ര ധനസഹായമുള്ള ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ (സി എഫ് ടി ഐകൾ), കേന്ദ്ര അല്ലെങ്കിൽ സംസ്ഥാന സർക്കാറുകൾ പൂർണമായോ ഭാഗികമായോ ധനസഹായം നൽകുന്ന മറ്റ് സാങ്കേതിക സ്ഥാപനങ്ങൾ എന്നിവക്കായി വിദ്യാഭ്യാസ മന്ത്രാലയം ജോയിന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി (ജോസാ-jossa) രൂപവത്കരിച്ചിട്ടുണ്ട്. ഇതു പ്രകാരം ഈ സ്ഥാപനങ്ങളിലെ എല്ലാ അക്കാദമിക് പ്രോഗ്രാമുകളിലേക്കും ഒരൊറ്റ പ്ലാറ്റ്ഫോമിലൂടെയായിരിക്കും പ്രവേശനം അനുവദിക്കുക.

എൻ ഐ ടി തിരുച്ചിറപ്പള്ളി

ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ (ജെ ഇ ഇ) മെയിൻ സ്‌കോറുകളെ അടിസ്ഥാനമാക്കിയാണ് തിരുച്ചിറപ്പള്ളി എൻ ഐ ടിയിൽ പ്രവേശനം നൽകുന്നത്. പന്ത്രണ്ടാം ക്ലാസ്സ് യോഗ്യതാ പരീക്ഷയിലെ മാർക്കും പ്രവേശന മാനദണ്ഡത്തിൽ ഉൾപ്പെടും. എൻ ഐ ആർ എഫ് 2025 റാങ്കിംഗിൽ 30ാം സ്ഥാനത്താണ് ഈ സ്ഥാപനം.

യോഗ്യത

എൻ ഐ ടി കൗൺസിലിംഗിന് യോഗ്യത നേടുന്നതിന്, ഉദ്യോഗാർഥികൾ ജെ ഇ ഇ പരീക്ഷയിൽ യോഗ്യത നേടിയിരിക്കണം. കൂടാതെ കുറഞ്ഞത് 75 ശതമാനം മൊത്തം മാർക്കോടെ 12ാം ക്ലാസ്സ് അല്ലെങ്കിൽ തത്തുല്യം പാസ്സായിരിക്കണം.

കൗൺസിലിംഗ് പ്രക്രിയ

യോഗ്യതയുള്ള വിദ്യാർഥികൾ ജോസ്സാ 2026 കൗൺസിലിംഗിന് ആദ്യം രജിസ്റ്റർ ചെയ്യണം. കാറ്റഗറി തിരിച്ചുള്ള അക്കാദമിക് പ്രോഗ്രാമുകളും പ്രവേശന രീതികളും josaa.nic.in എന്ന ഓൺലൈൻ പോർട്ടലിൽ അറിയിക്കും. കൗൺസിലിംഗ് പ്രക്രിയ ഓൺലൈനായാണ് നടക്കുക. സീറ്റ് അലോക്കേഷൻ വിവരങ്ങൾ വിദ്യാർഥികൾ കൃത്യമായി പിന്തുടരണം. വിദ്യാർഥിക്ക് നിശ്ചിത മുൻഗണനാ ക്രമത്തിൽ അക്കാദമിക് പ്രോഗ്രാമുകൾ തിരഞ്ഞെടുത്ത് അപേക്ഷിക്കാം.

താഴെപ്പറയുന്ന റാങ്ക് ലിസ്റ്റ് ഘടകങ്ങൾ പരിഗണിച്ചാണ് തിരഞ്ഞെടുക്കുന്ന പ്രോഗ്രാമിൽ വിദ്യാർഥിക്ക് സീറ്റ് അനുവദിക്കുക.

റാങ്ക് ലിസ്റ്റ് ക്രമം

അപേക്ഷകൻ തിരഞ്ഞെടുത്ത അക്കാദമിക് പ്രോഗ്രാമുകളുടെ മുൻഗണനാ ക്രമം
വിവിധ സീറ്റ് വിഭാഗങ്ങളിലോ വിദ്യാർഥിക്ക് യോഗ്യതയുള്ള ക്വാട്ടകളിലോ ഉള്ള സീറ്റുകളുടെ ലഭ്യത
സീറ്റ് അലോട്ട്‌മെന്റ് ഫലങ്ങൾ പ്രഖ്യാപിച്ച ശേഷം, പ്രവേശന ഫീസ് അടച്ച് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യണം.

ബി ടെക് പ്രോഗ്രാമുകൾ

  • സിവിൽ എൻജിനീയറിംഗ്
  • കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ്
  • ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയറിംഗ്
  • ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ്
  • ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എൻജിനീയറിംഗ്
  • മെക്കാനിക്കൽ എൻജിനീയറിംഗ്
  • മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽസ് എൻജിനീയറിംഗ്
  • പ്രൊഡക്‌ഷൻ എൻജിനീയറിംഗ്
  • കെമിക്കൽ എൻജിനീയറിംഗ്
  • ഈ വർഷത്തെ കൗൺസിലിംഗ് പ്രക്രിയയുടെ ഔദ്യോഗിക ഷെഡ്യൂൾ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
---- facebook comment plugin here -----

Latest