Kerala
പള്ളി കോംപൗണ്ടില്‍ ചോരക്കുഞ്ഞിന്റെ മൃതദേഹം; യുവതിയുടെ മൊഴിയില്‍ ദുരൂഹത
കൊഴിഞ്ഞാംപാറ സ്വദേശി 25 വയസുള്ള ഫ്രാങ്കോയെന്ന യുവതിയാണ് ആറ് മാസം വളര്‍ച്ചയെത്തിയ ആണ്‍കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ചതെന്നു കണ്ടെത്തി
കോഴിക്കോട് | നഗരത്തിലെ പള്ളി കോംപൗണ്ടില്‍ ചോരക്കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ യുവതിയുടെ മൊഴിയില്‍ ദുരൂഹത. ആശുപത്രിയില്‍ ചികിത്സയിലുള്ള കൊഴിഞ്ഞാംപാറ സ്വദേശി 25 വയസുള്ള ഫ്രാങ്കോയെന്ന യുവതിയാണ് ആറ് മാസം വളര്‍ച്ചയെത്തിയ ആണ്‍കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ചതെന്നു കണ്ടെത്തിയിട്ടുണ്ട്.
തീര്‍ഥാടക സംഘത്തിനൊപ്പം യുവതി എത്തിയ തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ബസിനുള്ളിലാണ് യുവതി പ്രസവിച്ചത്. പെട്ടെന്ന് പ്രസവവേദന വന്നെന്നും പേടിച്ചിട്ടാണ് ആണ്‍കുഞ്ഞിനെ പള്ളിയില്‍ ഉപേക്ഷിച്ച് കടന്ന് കളഞ്ഞതെന്നുമാണ് യുവതി മൊഴി നല്‍കിയത്. ഫ്രാങ്കോയുടെ കുടുംബ പശ്ചാത്തലം അടക്കം പരിശോധിച്ച് വിശദമായ അന്വേഷണത്തിനാണ് പോലീസിന്റെ നീക്കം.
പള്ളിയുടെ സമീപം ബസ് നിര്‍ത്തുകയും കോമ്പൗണ്ടില്‍ മൃതദേഹം ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നു. സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഉപേക്ഷിച്ചയാളെ പോലീസ് കണ്ടെത്തിയത്. യുവതി വിവാഹിതയും ഒന്നരവയസുളള കുട്ടിയുടെ അമ്മയുമാണെന്നു പോലീസ് പറയുന്നു. പെട്ടെന്നു പ്രസവ വേദന വന്നെന്നും പേടി കാരണമാണ് ഭ്രൂണം ഉപേക്ഷിച്ചതെന്നുമാണ് യുവതിയുടെ മൊഴി. ചികിത്സയിലാണുള്ള യുവതിയെ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.


