Connect with us

Kerala

ഡോക്ടര്‍മാരുടെ സമരം; പി ജി ഡോക്ടര്‍മാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി

ഇന്ന് വൈകീട്ട് തന്നെ ഡിഎംഇയുടെ നേതൃത്വത്തിലും മറ്റൊരു ചര്‍ച്ച നടത്താനും തീരുമാനം.

Published

|

Last Updated

തിരുവനന്തപുരം|ഡോക്ടര്‍മാര്‍ സമരം കടുപ്പിച്ചതോടെ പി ജി ഡോക്ടര്‍മാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇന്ന് ഉച്ചയ്ക്ക് വിദ്യാര്‍ഥി പതിനിധികളുമായി ചര്‍ച്ച നടത്തും. ഇന്ന് വൈകീട്ട് തന്നെ ഡിഎംഇയുടെ നേതൃത്വത്തിലും മറ്റൊരു ചര്‍ച്ച നടത്താനും തീരുമാനം. ഇന്ന് നടത്താനിരുന്ന ഒ പി ബഹിഷ്‌കരണം പി ജി ഡോക്ടര്‍മാര്‍ ഇന്നലെ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു. രേഖാമൂലമുള്ള ഉറപ്പ് ലഭിച്ചില്ലെങ്കില്‍ തുടര്‍ സമര പ്രഖ്യാപനമുണ്ടാകുമെന്നാണ് പി ജി ഡോക്ടര്‍മാര്‍ വ്യക്തമാക്കിയത്. പ്രതിഷേധത്തിന്റെ ഭാഗമായി മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികള്‍ നേരെത്തെ നിശ്ചയിച്ചിരുന്ന ധര്‍ണ ആരംഭിച്ചിട്ടുണ്ട്.

അര്‍ഹമായ സ്‌റ്റൈപെന്‍ഡ് വര്‍ദ്ധനവ് നടപ്പാക്കുക, അന്യായമായ ജോലി ഭാരം അവസാനിപ്പിക്കുക, പി എസ് സി വിജ്ഞാപനം പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് പി ജി ഡോക്ടര്‍മാര്‍ പ്രതിഷേധം നടത്തുന്നത്. ആവശ്യങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ നാളെ ഒ പി ബഹിഷ്‌കരണം അടക്കം ഉണ്ടാകും. ഇത് മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനങ്ങളെത്തന്നെ താറുമാറാക്കും. കഴിഞ്ഞ നാല് മാസമായി സമരത്തിലാണ് അധ്യാപക സംഘടനയായ കെജിഎംസിടിഎ. അതുകൊണ്ടുതന്നെ പി ജി വിദ്യാര്‍ഥികളുടെ ക്ലാസ്സുകളടക്കം മുടങ്ങിയ സാഹചര്യമാണുള്ളത്.

 

 

Latest