Kerala
വനിത പോലീസ് ഉദ്യോഗസ്ഥയെ തുടര്‍ച്ചയായി ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞു; പ്രതി പിടിയില്‍
ശല്യം സഹിക്കവയ്യാതായതോടെ ഉദ്യോഗസ്ഥ പരാതി നല്‍കുകയായിരുന്നു

കൊല്ലം | വനിതാ പോലീസ് ഉദ്യോഗസ്ഥയെ തുടര്‍ച്ചയായി ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞയാള്‍ പിടിയില്‍. കൊല്ലം കുലശേഖരപുരം സ്വദേശി ബിനു കുമാറാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.
ബിനുകുമാറിന്റെ ഭാര്യ വാദിയായ ഒരു കേസില്‍ കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് പോലീസ് ഉദ്യോഗസ്ഥയെ ഇയാള്‍ തുടര്‍ച്ചയായി ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞത്. ശല്യം സഹിക്കവയ്യാതായതോടെ ഉദ്യോഗസ്ഥ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തിനൊടുവില്‍ ബിനുകുമാറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
---- facebook comment plugin here -----