Kerala
വിധവയായ യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവാവ് അറസ്റ്റില്‍
കണ്ണൂര്‍ സ്വദേശിയെ പരിചയപ്പെട്ടത് ആടുകച്ചവടത്തിനായി

അടൂര്‍ | വിധവയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം കടന്നുകളഞ്ഞ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കണ്ണൂര്‍ തളിപ്പറമ്പ് എരുവേശി തുരുത്തേല്‍ വീട്ടില്‍ അഖില്‍ വിജയന്‍(27) നെയാണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. യുവതിക്ക് രണ്ട് കുട്ടികളുണ്ട്.
മേയിലാണ് സംഭവം. ഫേസ്ബുക്കില്‍ അഖില്‍ വിജയന്‍ ആട് വില്‍പ്പനയുമായി ബന്ധപ്പെട്ട് മൊബൈൽ നമ്പറുൾപ്പെടെ പോസ്റ്റിട്ടിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട യുവതി ഈ നമ്പറില്‍ ബന്ധപ്പെട്ടു. തുടര്‍ന്ന് ഇവര്‍ പലതവണ ഫോണില്‍ ബന്ധപ്പെട്ട് പരിചയപ്പെടുകയും വിവാഹം ചെയ്തു കൊള്ളാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അടൂരിലെത്തി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇതിനിടയില്‍ യുവതി ഗര്‍ഭിണിയായി.
ഇതോടെ ഗര്‍ഭനിരോധിത ഗുളികകള്‍ യുവതിക്ക് നല്‍കി ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ശ്രമം വിജയിച്ചില്ല. ഇതോടെ അഖില്‍ വിജയന്‍ കടന്നുകളയുകയായിരുന്നു. യുവതി പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അടൂര്‍ ഡിവൈ എസ് പി. ജി സന്തോഷ് കുമാര്‍, എസ് എച്ച് ഒ ശ്യാം മുരളി, എസ് ഐമാരായ സുനില്‍ കുമാര്‍, രാധാകൃഷണന്‍, എസ് സി പി ഒ ശ്രീജിത്ത്, സി പി ഒമാരായ എസ് ഒ ശ്യാംകുമാര്‍, ആര്‍ രാജഗോപാല്‍, രാഹുല്‍ ജയപ്രകാശ് എന്നിവര്‍ ചേര്‍ന്നാണ് അഖില്‍ വിജയനെ അറസ്റ്റ് ചെയ്തത്.
നിലവില്‍ ഗര്‍ഭസ്ഥ ശിശുവിൻ്റെ അവസ്ഥ മോശമായതിനാല്‍ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
---- facebook comment plugin here -----