Connect with us

International

ഡോണാള്‍ഡ് ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി എഴുത്തുകാരി

മാന്‍ഹട്ടന്‍ ഫെഡറല്‍ കോടതിയിലാണ് ട്രംപ് ബലാത്സംഗം ചെയ്‌തെന്ന് ആരോപിച്ച് എഴുത്തുകാരി രംഗത്തെത്തിയത്.

Published

|

Last Updated

വാഷിങ്ടണ്‍| യു.എസ് മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി എഴുത്തുകാരിയും കോളമിസ്റ്റുമായ ഇ. ജീന്‍ കരോള്‍. മാന്‍ഹട്ടന്‍ ഫെഡറല്‍ കോടതിയിലാണ് ട്രംപ് ബലാത്സംഗം ചെയ്‌തെന്ന് ആരോപിച്ച് എഴുത്തുകാരി രംഗത്തെത്തിയത്.

30 വര്‍ഷം മുമ്പ് മാന്‍ഹട്ടനിലെ ബെര്‍ഗ്ഡോര്‍ഫ് ഗുഡ്മാന്‍ അപ്പാര്‍ട്ട്‌മെന്റ് സ്റ്റോറില്‍ വെച്ച് ട്രംപ് ബലാത്സംഗം ചെയ്‌തെന്നാണ് എല്ലെ മാഗസിന്‍ കോളമിസ്റ്റായിരുന്ന 79-കാരിയുടെ ആരോപണം. ഡ്രസിങ് റൂമില്‍ വെച്ച് കടന്നുപിടിക്കുകയും പുറത്തുപറഞ്ഞാല്‍ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അത് ഭയന്നാണ് താന്‍ ഇക്കാര്യം ആരോടും പറയാതിരുന്നതെന്നും കരോള്‍ വ്യക്തമാക്കി.

 

 

 

 

 

 

 

 

Latest