Kerala
ആലപ്പുഴയില്‍ സ്ത്രീയെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
ഇവരുടെ രണ്ടു സ്വര്‍ണവളകള്‍ കാണാതായിട്ടുണ്ട്

ആലപ്പുഴ | തനിച്ച് താമസിക്കുന്ന സ്ത്രീയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തോട്ടപ്പള്ളി ഒറ്റപന ചെമ്പകപള്ളി റംലത്ത് (കുഞ്ഞുമോള്‍60) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചോടെയാണ് പ്രദേശവാസികള്‍ ഇവരെ മരിച്ച നിലയില്‍ കണ്ടത്.
അമ്പലപ്പുഴ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.കൊലപാതകം ആണെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ രണ്ടു സ്വര്‍ണവളകള്‍ കാണാതായിട്ടുണ്ട് . വീടിനുള്ളില്‍ മുളകു പൊടി വിതറിയിട്ടുണ്ട്. വീടിന്റെ അടുക്കളവാതില്‍ തുറന്നു കിടക്കുകയായിരുന്നു
---- facebook comment plugin here -----