Connect with us

First Gear

തീപ്പെട്ടിക്കായിട്ടെന്തിന് കൂട്ടാതിരിക്കണം; ഇനി രണ്ട് രൂപ

Published

|

Last Updated

തിരുവനന്തപുരം | അങ്ങനെ തീപ്പെട്ടിക്കും വില കൂട്ടി. ഒരു രൂപയാണ് കൂട്ടിയത്. ഒരു തീപ്പെട്ടിക്ക് ഇനി രണ്ട് രൂപ നല്‍കണം. ഡിസംബര്‍ ഒന്നുമുതലാണ് കൂടിയ വില പ്രാബല്യത്തില്‍ വരിക. ശിവകാശിയില്‍ നടന്ന അഞ്ച് മുന്‍നിര തീപ്പെട്ടി കമ്പനികളുടെ യോഗത്തിലാണ് പുതിയ തീരുമാനം. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനയാണ് ഒരു രൂപ കൂട്ടാന്‍ കാരണം.

14 വര്‍ഷത്തിന് ശേഷമാണ് തീപ്പെട്ടിക്ക് വില വര്‍ധിപ്പിക്കുന്നത്. ഇന്ധനത്തിന്റെയും നിത്യോപയോഗ സാധനങ്ങളുടെയും വില ദിനംപ്രതി വര്‍ധിക്കുന്നതിനിടെയാണ് തീപ്പെട്ടിയും ആ പട്ടികയില്‍ ഇടംപിടിക്കുന്നത്. എന്നാല്‍, 14 വര്‍ഷത്തിനു ശേഷവും ഒരു രൂപയല്ലേ കൂടിയത് എന്നതാണ് ആശ്വാസം. 2007 ലാണ് തീപ്പട്ടിയുടെ വില 50 പൈസയില്‍ നിന്നും ഒരു രൂപയാക്കിയത്.

 

Latest