Connect with us

Kerala

രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാന്‍ ഒന്നിക്കണം: ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി

മര്‍കസില്‍ നടന്ന സ്വാതന്ത്ര്യദിന അസംബ്ലിയില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ദേശീയ പതാകയുയര്‍ത്തുന്നു.

Published

|

Last Updated

കോഴിക്കോട് | ഭരണഘടന ഉറപ്പുനല്‍കുന്ന മതേതരത്വം, സാഹോദര്യം, ബഹുസ്വരത തുടങ്ങിയ മൂല്യങ്ങളെ ദുര്‍ബലപ്പെടുത്തുന്ന ഏത് ശ്രമങ്ങളെയും ജാഗ്രതയോടെ കാണണമെന്നും ഭിന്നിപ്പിന്റെ ശക്തികള്‍ക്കെതിരെ ഒറ്റക്കെട്ടായി നിന്ന് രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. മര്‍കസില്‍ സ്വാതന്ത്ര്യദിന അസംബ്ലിയില്‍ ദേശീയ പതാക ഉയര്‍ത്തി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഭീകരതയിലൂടെ ഇന്ത്യന്‍ ജനതയില്‍ വിഭാഗീയത സൃഷ്ടിച്ച് മുതലെടുക്കാമെന്നത് ചിലരുടെ മിഥ്യാധാരണ മാത്രമാണ്. പ്രതിസന്ധികളില്‍ കൂടുതല്‍ കരുത്തോടെ ഒന്നിക്കുന്നതാണ് നമ്മുടെ രാജ്യത്തിന്റെ മഹത്തായ പാരമ്പര്യം. അയല്‍രാജ്യങ്ങളില്‍ നിന്നുള്ള കടന്നുകയറ്റ ശ്രമങ്ങളും ഉയരുന്ന യുദ്ധഭീതിയും ഗൗരവത്തോടെ കാണണം. ഭരണഘടനാ സ്ഥാപനങ്ങളുടെ സുതാര്യതയും വിശ്വാസ്യതയും കാത്തുസൂക്ഷിക്കേണ്ടത് രാജ്യത്തിന്റെ നിലനില്‍പ്പിനും ഉയര്‍ച്ചക്കും അനിവാര്യമാണ്. അദ്ദേഹം പറഞ്ഞു.

മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി സന്ദേശ പ്രഭാഷണം നടത്തി. ബശീര്‍ സഖാഫി കൈപ്പുറം, ഹനീഫ് സഖാഫി ആനമങ്ങാട്, ഉനൈസ് മുഹമ്മദ് കല്‍പകഞ്ചേരി, അക്ബര്‍ ബാദുഷ സഖാഫി, കെ കെ ഷമീം, വി എം റശീദ് സഖാഫി, സുഹൈല്‍ അസ്ഹരി, അസ്ലം നൂറാനി മലയമ്മ, ഹാഫിള് അബ്ദുസ്സമദ് സഖാഫി മൂര്‍ക്കനാട് തുടങ്ങി വിവിധ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളും അധ്യാപകരും സംബന്ധിച്ചു.

 

 

Latest