Connect with us

National

അസമില്‍ റെയില്‍വേ ട്രാക്കില്‍ സ്‌ഫോടനം; മണിക്കൂറുകളോളം ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

പൊട്ടിയത് ഐഇഡി എന്നാണ് സംശയം.അട്ടിമറി സംശയത്തില്‍ റെയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Published

|

Last Updated

ദിസ്പൂര്‍| അസമിലെ കൊക്രജാര്‍, സലാകതി സ്റ്റേഷനുകള്‍ക്ക് ഇടയിലെ റെയില്‍വേ ട്രാക്കില്‍ സ്‌ഫോടനം. ഇന്ന് പുലര്‍ച്ചെ ഒരു മണിക്കാണ് സംഭവം. സ്‌ഫോടനത്തെ തുടര്‍ന്ന് മണിക്കൂറുകളോളം ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.
പൊട്ടിയത് ഐഇഡി എന്നാണ് സംശയം.

സംഭവത്തെതുടര്‍ന്ന് ട്രാക്കിന്റെ ഒരു ഭാഗത്ത് സാരമായ കേടുപാടുകള്‍ സംഭവിച്ചു. കൊക്രഝര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഏകദേശം അഞ്ച് കിലോമീറ്ററിനപ്പുറമാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തെ തുടര്‍ന്ന് ട്രെയിനുകള്‍ പിടിച്ചിട്ടതിനാല്‍ നിരവധി യാത്രക്കാര്‍ക്ക് പ്രയാസമനുഭവപ്പെട്ടു. അട്ടിമറി സംശയത്തില്‍ റെയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

Latest