Kerala
വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണം: ഞാന്‍ മന്ത്രി; മറുപടി പറയേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനെന്ന് സുരേഷ് ഗോപി
'ഞാന്‍ എന്റെ ഉത്തരവാദിത്തം സംരക്ഷിക്കും. കൂടുതല്‍ ചോദ്യങ്ങളുണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവാം.'

തൃശൂര്‍ | തൃശൂരിലെ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തിയെന്ന ആരോപണത്തില്‍ ഒടുവില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വിഷയത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാണ് മറുപടി പറയേണ്ടതെന്നും ഞാന്‍ മന്ത്രിയാണെന്നതിനാല്‍ അതിന് മുതിരുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
ഞാന്‍ എന്റെ ഉത്തരവാദിത്തം സംരക്ഷിക്കുമെന്നും കൂടുതല്‍ ചോദ്യങ്ങളുണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവാമെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, ദേശീയ തലത്തില്‍ വോട്ടര്‍ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് മറുപടി നല്‍കും. ഇതിനായി വൈകിട്ട് മൂന്നിന് ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.