vm muralidharan's home
കേന്ദ്ര മന്ത്രി വി മുരളീധരന്റെ വീടിന് നേരെ അക്രമം
കാര്‍പോര്‍ച്ചിലും ടെറസിലും പടിക്കെട്ടുകളിലും രക്തക്കറ കണ്ടെത്തിയിട്ടുണ്ട്.

തിരുവനന്തപുരം | കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ തിരുവനന്തപുരത്തെ വീടിന് നേരെ അക്രമം. വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ത്തിട്ടുണ്ട്. ഉള്ളൂരിലെ വീടിന് നേരെയാണ് അക്രമമുണ്ടായത്.
കാര്‍പോര്‍ച്ചിലും ടെറസിലും പടിക്കെട്ടുകളിലും രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. സംഭവസമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. വീട്ടില്‍ സഹായത്തിനെത്തുന്ന സ്ത്രീയാണ് ഇതാദ്യം കണ്ടത്. ഇന്നലെ രാത്രിയാണ് സംഭവമെന്ന് ഓഫീസ് സ്റ്റാഫുകൾ പറയുന്നു. ഇന്നലെ പകൽ ഇവിടെ യാതൊന്നുമുണ്ടായിരുന്നില്ല.
മന്ത്രി തലസ്ഥാനത്തെത്തുമ്പോള്‍ താമസിക്കുന്ന വീടാണിത്. വീടിനോട് ചേർന്നാണ് മന്ത്രിയുടെ ഓഫീസും സ്ഥിതി ചെയ്യുന്നത്. പാര്‍ലിമെന്റ് സമ്മേളനമായതിനാല്‍ മന്ത്രിയും കുടുംബവും ഡല്‍ഹിയിലാണ്. പോലീസ് അന്വേഷണം ആരംഭിച്ചു. മോഷണശ്രമമാണോ അതല്ല അക്രമമാണോ, ഒന്നിൽ കൂടുതൽ ആളുകളുണ്ടോ, മദ്യപാനികളാണോ എന്നതടക്കമുള്ള വശങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്.