Kerala
കവിത എഴുതിയതെന്ന് വിനായകന്‍; വിവാദ ഫേസ്ബുക്ക് പോസ്റ്റില്‍ നടനെ സൈബര്‍ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു
വിനായകനെതിരെ കേസെടുക്കാനുള്ള വകുപ്പില്ലെന്ന് കണ്ട് പോലീസ് വിട്ടയച്ചു

കൊച്ചി | വിവാദ ഫേസ്ബുക്ക് പോസ്റ്റില്‍ നടന്‍ വിനായകനെ ചോദ്യം ചെയ്ത് കൊച്ചി സൈബര്‍ പോലീസ്. വിനായകനെതിരെ കേസെടുക്കാനുള്ള വകുപ്പില്ലെന്ന് കണ്ട് പോലീസ് വിട്ടയച്ചു. താന്‍ ഫേസ്ബുക്കില്‍ കവിത എഴുതിയതാണെന്ന് വിനായകന്‍ പ്രതികരിച്ചു. വിഎസ് അച്യുതാനന്ദന്‍ അന്തരിച്ച സമയത്ത് ഇട്ട പോസ്റ്റ് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.ഈ പോസ്റ്റിന്റെ പേരിലാണ് പോലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. വിനായകനെതിരെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നടപടി
കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെയും ഗായകന്‍ യേശുദാസിനെതിരെയും വിനായകന്‍ അശ്ലീല പോസ്റ്റ് ഇട്ടിരുന്നു. എല്ലാത്തിനും ക്ഷമ ചോദിച്ച് മറ്റൊരു പോസ്റ്റിട്ടെങ്കിലും പിന്നാലെ മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ച് വീണ്ടും ഫേസ്ബുക്കിലെഴുതുകയായിരുന്നു. ഇത് വീണ്ടും വിവാദമായി. അതിനിടയിലാണ് മറ്റൊരു പോസ്റ്റിന്റെ പേരില്‍ ഇന്ന് ചോദ്യം ചെയ്ത് വിട്ടയച്ചത്.