Connect with us

National

കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ വിജയ് ഇന്ന് കാണും; കൂടിക്കാഴ്ച സ്വകാര്യ റിസോര്‍ട്ടില്‍

അപകടം സംഭവിച്ച് ഒരു മാസത്തിനുശേഷമാണ് വിജയ് ദുരന്തബാധിതരെ കാണുന്നത്.

Published

|

Last Updated

ചെന്നൈ|തമിഴക വെട്രി കഴകം കരൂരില്‍ സംഘടിപ്പിച്ച റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ കുടുംബാംഗങ്ങളെ പാര്‍ട്ടി നേതാവും നടനുമായ വിജയ് ഇന്ന് കാണും. മഹാബലിപുരത്തെ സ്വകാര്യ റിസോര്‍ട്ടിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരുക്കുന്നത്. പരിപാടിയിലേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ല. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളോട് മഹാബലിപുരത്ത് എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ടിവികെ നേതൃത്വം വ്യക്തമാക്കി.

റിസോര്‍ട്ടില്‍ 50 മുറികള്‍ ബുക്ക് ചെയ്തിട്ടുണ്ട്. എന്നാല്‍ 20 കുടുംബങ്ങള്‍ മാത്രമാണ് വിജയെ കാണാന്‍ സമ്മതം അറിയിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം. അപകടം സംഭവിച്ച് ഒരു മാസത്തിനുശേഷമാണ് വിജയ് ദുരന്തബാധിതരെ സന്ദര്‍ശിക്കുന്നത്.

സെപ്റ്റംബര്‍ 27നാണ് വിജയ് പങ്കെടുത്ത ടിവികെ യോഗത്തില്‍ തിക്കിലും തിരക്കിലുംപെട്ട് 41 പേര്‍ മരിച്ചത്. 60ല്‍ അധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. മരിച്ചവരില്‍ 10ലധികം കുട്ടികളും നിരവധി സ്ത്രീകളും ഉള്‍പ്പെടും.

 

 

Latest