Kerala
കണ്ണൂരില്‍ കൈക്കൂലി പണവുമായി ആര്‍ടി ഓഫീസ് ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയില്‍
സീനിയര്‍ സൂപ്രണ്ട് മഹേഷ് ആണ് പിടിയിലായത്

കണ്ണൂര്‍|കണ്ണൂരില്‍ കൈക്കൂലി പണവുമായി ആര്‍ടി ഓഫീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍. സീനിയര്‍ സൂപ്രണ്ട് മഹേഷ് ആണ് പിടിയിലായത്. വാഹന രജിസ്ട്രേഷന്‍, റീ രജിസ്ട്രേഷന്‍ എന്നീ അപേക്ഷകരില്‍ നിന്ന് ഏജന്റ് വഴിയാണ് മഹേഷ് കൈക്കൂലി വാങ്ങിയത്. ആര്‍ടി ഓഫീസ് ഉദ്യോഗസ്ഥനില്‍ നിന്ന് ലഭിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ആര്‍ടി ഓഫീസിലും രാത്രിയില്‍ പരിശോധന നടത്തി.
കുറച്ച് ദിവസങ്ങളായി മഹേഷിനെ വിജിലന്‍സ് നിരീക്ഷിച്ചുവരികയായിരുന്നു. വാഹന രജിസ്ട്രേഷന്‍, റീ രജിസ്ട്രേഷന്‍, ഹൈപ്പോത്തിക്കേഷന്‍ ക്യാന്‍സലേഷന്‍, പെര്‍മിറ്റ് എന്നീ ആവശ്യങ്ങള്‍ക്കായി വരുന്ന അപേക്ഷകരില്‍നിന്ന് ഏജന്റുവഴി മഹേഷ് കൈക്കൂലി വാങ്ങുന്നതായി വിജിലന്‍സിന് രഹസ്യ വിവരം ലഭിച്ചിരുന്നു.
---- facebook comment plugin here -----