Connect with us

Kerala

വര്‍ക്കല ട്രെയിന്‍ ആക്രമണം: ശ്രീക്കുട്ടിയുടെ സുഹൃത്തിനെ രക്ഷിച്ചയാളെ കണ്ടെത്താന്‍ റെയില്‍വെ പോലീസ്

ഇയാളുടെ ഫോട്ടോയും റെയില്‍വെ പോലീസ് പുറത്ത് വിട്ടിട്ടുണ്ട്.

Published

|

Last Updated

തിരുവനന്തപുരം| വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് സഹയാത്രികന്‍ ചവിട്ടി തള്ളിയിട്ട ശ്രീക്കുട്ടിയുടെ സുഹൃത്തിനെ രക്ഷിച്ചയാളെ കണ്ടെത്താന്‍ റെയില്‍വെ പോലീസ്. ശ്രീക്കുട്ടിയെ ചവിട്ടി പുറത്തേക്കിട്ടതിന് പിന്നാലെ കൂടെ ഉണ്ടായിരുന്ന സുഹൃത്തിനെയും പ്രതി തള്ളിയിടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അവിടെയുണ്ടായിരുന്ന ഒരാളാണ് പ്രതിയായ സുരേഷിനെ കീഴ്‌പ്പെടുത്തി റെയില്‍വെ പോലീസിന് കൈമാറിയത്.

പ്രതി ശ്രീക്കുട്ടിയുടെ സുഹൃത്തിനെ ട്രെയിനില്‍ നിന്ന് തള്ളിടുന്നതിനിടെ ഒരാള്‍ പെണ്‍കുട്ടിയെ ട്രെയിനിലേക്ക് കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു. ഭാഗ്യം കൊണ്ടുമാത്രമാണ് താന്‍ രക്ഷപ്പെട്ടതെന്നു ശ്രീക്കുട്ടിയുടെ സുഹൃത്ത് പ്രതികരിച്ചിരുന്നു. ഇയാള്‍ തന്നെയാണ് പ്രതിയായ സുരേഷിനെ കീഴ്‌പ്പെടുത്തി പോലീസിന് കൈമാറിയത്. ഇയാളുടെ മൊഴി കേസില്‍ നിര്‍ണായകമാണ്. പെണ്‍കുട്ടികളെ അക്രമിക്കുന്നത് നേരിട്ട് കണ്ടയാള്‍ ആണ് ഇയാള്‍. ഇയാളെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നവര്‍ റെയില്‍വെ പോലീസ് കണ്‍ട്രോള്‍ റൂമിന്റെ 9846200100 നമ്പറില്‍ അറിയിക്കണമെന്ന് റെയില്‍വേ അറിയിച്ചു.