Kerala
ഒറ്റപ്പാലം നഗരസഭയില്‍ സിപിഎം ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു
പിന്തുണച്ചത് യുഡിഎഫ് നേതാവ് പി എം എ ജലീല്‍
പാലക്കാട്|ഒറ്റപ്പാലം നഗരസഭയില്‍ സിപിഎം ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. എം കെ ജയസുധയാണ് ചെയര്‍പഴ്‌സണായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. എസ് സി വിഭാഗത്തിനു സംവരണം ചെയ്യപ്പെട്ട അധ്യക്ഷ പദവിയിലേക്ക് മത്സരിക്കാന്‍ യുഡിഎഫിലും ബിജെപിയിലും പ്രതിനിധികളില്ലാത്തതാണ് വിജയത്തിനു വഴിയൊരുക്കിയത്.
സിപിഎം കൗണ്‍സിലര്‍ കെ കെ രാമകൃഷ്ണനാണ് ജയസുധയുടെ പേര് നിര്‍ദേശിച്ചത്. ഇത് യുഡിഎഫ് നേതാവ് പി എം എ ജലീല്‍ പിന്തുണച്ചു. ഉച്ച കഴിഞ്ഞാണ് ഉപാധ്യക്ഷന്‍ തിരഞ്ഞെടുപ്പ്. സിപിഎം ഏരിയ കമ്മിറ്റി അംഗവും മുന്‍ ഉപാധ്യക്ഷനുമായ കെ രാജേഷാണ് വൈസ് ചെയര്‍മാന്‍ സ്ഥാനാര്‍ഥി. 39 അംഗ കൗണ്‍സിലില്‍ സിപിഎമ്മിന് 19 അംഗങ്ങളാണുള്ളത്. ബിജെപി-12, യുഡിഎഫ്- 7, യുഡിഎഫ് പിന്തുണയ്ക്കുന്ന സ്വതന്ത്രന്‍ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.

