Kerala
കൊയിലാണ്ടിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് ലോറിയുടെ പിന്നില്‍ ഇടിച്ച് അപകടം; 18 പേര്‍ക്ക് പരുക്ക്
ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് ബസില്‍ ഉണ്ടായിരുന്നത്. പരുക്കേറ്റവരില്‍ ഭൂരിഭാഗം പേരും തമിഴ്‌നാട് സ്വദേശികളാണ്.
കോഴിക്കോട്| കോഴിക്കോട് കൊയിലാണ്ടി തിരുവങ്ങൂരില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിര്‍ത്തിയിട്ട ലോറിയുടെ പിന്നില്‍ ഇടിച്ചു അപകടം. അപകടത്തില്‍ 18 പേര്‍ക്ക് പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല. ശബരിമല ദര്‍ശനം കഴിഞ്ഞ് തിരിച്ച് പോകുന്ന തീര്‍ത്ഥാടകരുടെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് ബസില്‍ ഉണ്ടായിരുന്നത്. പരുക്കേറ്റവരില്‍ ഭൂരിഭാഗം പേരും തമിഴ്‌നാട് സ്വദേശികളാണ്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം.
കര്‍ണാടക രജിസ്‌ട്രേഷനിലുള്ള ബസ് റോഡില്‍ നിര്‍ത്തിയിട്ട ലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ശക്തിയില്‍ ബസിന്റെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു.
---- facebook comment plugin here -----

