International
ഗസ്സ വെടിനിര്‍ത്തല്‍ പ്രമേയത്തെ യു എന്‍ രക്ഷാസമതിയില്‍ വീണ്ടും വീറ്റോ ചെയ്ത് യു എസ്
15 അംഗങ്ങളില്‍ 14 അംഗങ്ങളും നിരുപാധികവും സ്ഥിരവുമായ അടിയന്തര വെടിനിര്‍ത്തലിനെ അനുകൂലിച്ചപ്പോള്‍ അമേരിക്ക വീറ്റോ ചെയ്യുകയായിരുന്നു

യു എന്‍ | ഗസ്സയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന യുഎന്‍ രക്ഷാ സമിതിയുടെ പ്രമേയം അമേരിക്ക വീണ്ടും വീറ്റോ ചെയ്തു. രക്ഷാസമിതിയിലെ 15 അംഗങ്ങളില്‍ 14 അംഗങ്ങളും നിരുപാധികവും സ്ഥിരവുമായ അടിയന്തര വെടിനിര്‍ത്തലിനെ അനുകൂലിച്ചപ്പോള്‍ അമേരിക്ക വീറ്റോ ചെയ്യുകയായിരുന്നു. ഇത് ആറാം തവണയാണ് രക്ഷാസമിതിയില്‍ പ്രമേയം അമേരിക്ക വീറ്റോ ചെയ്യുന്നത്.അമേരിക്കന്‍ നീക്കം അങ്ങേയറ്റം ഖേദകരമാണെന്ന് ഐക്യരാഷ്ട്രസഭയിലെ ഫലസ്തീന്‍ അംബാസിഡര്‍ റിയാദ് മന്‍സൂര്‍ പ്രതികരിച്ചു
അതേ സമയം ഗസ്സയില്‍ നാലാം ദിവസവും കരയുദ്ധം തുടരുകയാണ് ഇസ്‌റാഈല്‍. . തെക്കന്‍ ഗസയിലേക്കുള്ള ഏക പാതയായ ആല്‍ റാഷിദ് തീരദേശ റോഡില്‍ ജനങ്ങള്‍ തിങ്ങി നിറയുകയാണ്. അല്‍മവാസിയില്‍ ടെന്റുകള്‍ കെട്ടാന്‍ സ്ഥലമില്ലെന്ന് മനസിലാക്കി തിരിച്ച് സഞ്ചരിക്കുന്നവരും റോഡിലുണ്ട്. അല്‍ ഷിഫ, അല്‍ അഹ്ലി ആശുപത്രികള്‍ക്കടുത്ത് നടന്ന് ആക്രമണത്തില്‍ 19പേര്‍ മരിച്ചതായാണ് വിവരം തെക്കന്‍ ലെബനണിലേക്കും ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ് ഇസ്‌റാഈല്‍ .
അല്‍-റാഷിദ് തീരദേശറോഡിനു പുറമേ, പലായനത്തിനായി തുറന്ന സലാ- അല്‍-ദിന്‍ തെരുവിലൂടെയുള്ള പാത ഇന്ന് ഉച്ചയോടെ അടയ്ക്കുമെന്ന് ഇസ്‌റാഈല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.