National
ഐ എസ് ആര്‍ ഒ എല്‍ വി എം3-എം6 ദൗത്യം ഇന്ന്; ബഹിരാകാശത്തേക്ക് ഉയരുക ഭാരമേറിയ ഉപഗ്രഹം
ഐ എസ് ആര്‍ ഒ ചരിത്രത്തിലെ ഏറ്റവും ഭാരമേറിയ ബ്ലൂബേര്‍ഡ് ബ്ലോക്ക്-2 ഉപഗ്രഹവുമായാണ് എല്‍ വി എം-3 റോക്കറ്റ് കുതിച്ചുയരുക.
ന്യൂഡല്‍ഹി | ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ (ഐ എസ് ആര്‍ ഒ) എല്‍ വി എം3-എം6 ദൗത്യം ഇന്ന്. രാവിലെ 8.24നാണ് ഉപഗ്രഹ വിക്ഷേപണം.
ഐ എസ് ആര്‍ ഒ ചരിത്രത്തിലെ ഏറ്റവും ഭാരമേറിയ ബ്ലൂബേര്‍ഡ് ബ്ലോക്ക്-2 ഉപഗ്രഹവുമായാണ് എല്‍ വി എം-3 റോക്കറ്റ് കുതിച്ചുയരുക. എല്‍ വി എം3യുടെ മൂന്നാം വാണിജ്യ വിക്ഷേപണ ദൗത്യമാണിത്.
6,100 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. എല്‍ വി എം3 റോക്കറ്റിന്റെ പരിഷ്‌കരിച്ച പതിപ്പാണ് വിക്ഷേപണത്തിന് ഉപയോഗിക്കുന്നത്.
---- facebook comment plugin here -----


