Kerala
ശബരിമല സ്വര്‍ണക്കൊള്ള: വിദേശ വ്യവസായി പറഞ്ഞ ഡി മണി ആര്?; ചെന്നിത്തല നല്‍കിയ വിവരത്തിലും അന്വേഷണം
ഡി മണി ആരെന്ന് കണ്ടെത്താന്‍ എസ് ഐ ടിയിലെ തന്നെ സ്‌പെഷ്യല്‍ സ്‌ക്വാഡ്. സംസ്ഥാനത്തിന് പുറത്തും അന്വേഷണം. പ്രധാനമായും ചെന്നൈ കേന്ദ്രീകരിച്ചാണ് അന്വേഷണം.
തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ രമേശ് ചെന്നിത്തല നല്‍കിയ വിവരത്തിലും അന്വേഷണം. വിദേശ വ്യവസായി ചെന്നിത്തലയോട് പറഞ്ഞ ഡി മണി ആരെന്ന അന്വേഷണത്തിലാണ് പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി). ഇതിനായി എസ് ഐ ടിയിലെ തന്നെ സ്‌പെഷ്യല്‍ സ്‌ക്വാഡിനെ നിയോഗിച്ചു.
സംസ്ഥാനത്തിന് പുറത്തുപോയി എസ് ഐ ടി അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രധാനമായും ചെന്നൈ കേന്ദ്രീകരിച്ചാണ് അന്വേഷണം.
ലഭിക്കുന്ന എല്ലാ വിവരങ്ങളിലും അന്വേഷണം നടത്തുമെന്ന നിലപാടിലാണ് എസ് ഐ ടി. ചെന്നിത്തല ഉള്‍പ്പെടെ നിരവധി പേര്‍ രഹസ്യ വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. ഇതെല്ലാം അന്വേഷിക്കും.
---- facebook comment plugin here -----



