Kozhikode
ബദ്റുല്‍ കുബ്റാ ആത്മീയ സമ്മേളനം: 313 അംഗ സ്വാഗതസംഘം രൂപീകരിച്ചു
സി മുഹമ്മദ് ഫൈസിയെ ചെയര്‍മാനായും അലവി സഖാഫി കായലത്തിനെ ജനറല്‍ കണ്‍വീനറായും തിരഞ്ഞെടുത്തു
നോളജ് സിറ്റി | റമസാന്‍ 17ാം രാവില്‍ മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ച് നടക്കുന്ന ബദ്റുല്‍ കുബ്റാ ആത്മീയ സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി 313 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ബദ്റുല്‍ കുബ്റാ ആത്മീയ സമ്മേളനത്തിന്റെ അനുബന്ധമായി നടക്കുന്ന ഗ്രാന്‍ഡ് ഇഫ്താറില്‍ രാജ്യത്തിനകത്തും പുറത്തുനിന്നുമായുള്ള പതിനായിരക്കണക്കിന് വിശ്വാസികള്‍ സംബന്ധിക്കും. റമസാന്‍ 1 മുതല്‍ ജാമിഉല്‍ ഫുതൂഹില്‍ പുരുഷന്‍മാര്‍ക്കായി നടക്കുന്ന ഡെയ്ലി ഇഫ്താറിന്റെയും ബദ്റുല്‍ കുബ്റ ആത്മീയ സമ്മേളനത്തിന്റെയും സ്വാഗതസംഘം ഭാരവാഹികളെ യോഗത്തില്‍ പ്രഖ്യാപിച്ചു. അലവി സഖാഫി കായലം ഉദ്ഘാടനം ചെയ്തു. നോളജ് സിറ്റി ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ അഡ്വ. തന്‍വീര്‍ ഉമര്‍ അധ്യക്ഷത വഹിച്ചു.
റമസാന്‍ 17ന് പുലര്‍ച്ചെ മുതല്‍ അര്‍ധരാത്രി വരെ വിവിധങ്ങളായ പ്രോഗ്രാമുകളാണ് നടക്കുന്നത്. മഹ്ളറത്തുല്‍ ബദ് രിയ്യ വാര്‍ഷിക സംഗമം, തഅ്ജീലുല്‍ ഫുതൂഹ് മജ്ലിസ്, ബദ്രീയം, അസ്മാഉല്‍ ബദ്ര് പ്രാര്‍ഥനാ സംഗമം, തൗബ, ഖത്മുല്‍ ഖുര്‍ആന്‍, ബദ്ര് മൗലിദ് ജല്‍സ തുടങ്ങിവക്ക് ആത്മീയ, സാംസ്‌കാരിക, സാമൂഹിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
സി മുഹമ്മദ് ഫൈസി ചെയര്‍മാനും അലവി സഖാഫി കായലം ജനറല്‍ കണ്‍വീനറും ആശിഖ് സഖാഫി കണ്ണൂര്‍ ഫിനാന്‍സ് ചെയര്‍മാനുമായ 313 അംഗ സ്വാഗതസംഘമാണ് പ്രഖ്യാപിച്ചത്. സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍ വൈസ് ചെയര്‍മാനായും തിരഞ്ഞെടുക്കപ്പെട്ടു. മറ്റ് ഭാരവാഹികള്‍: അഡ്വ. തന്‍വീര്‍ ഉമര്‍, അലി അബ്ദുര്‍റഹ്മാന്‍ ദാരിമി, സി പി ഉബൈദുല്ല സഖാഫി (വൈസ് ചെയര്‍മാന്‍മാര്‍), ദുല്‍കിഫ്ലി സഖാഫി, സാബിത്ത് അബ്ദുല്ല സഖാഫി, ബി സി ലുഖ്മാന്‍ ഹാജി, ശാദില്‍ നൂറാനി ചെറുവാടി, മുഹമ്മദ് അലി സഖാഫി കാന്തപുരം, അക്ബര്‍ സ്വാദിഖ് (ജോയിന്റ് കണ്‍വീനര്‍മാര്‍)
ഉപദേശക സമിതി, ഫൈനാന്‍സ് സമിതി, പ്രചാരണം, ദേശീയതല പ്രചാരണം, മീഡിയ, പ്രോഗ്രാം, റിസപ്ഷന്‍, ഫുഡ്, ഡെയ്ലി ഇഫ്താര്‍, ഇന്‍വിറ്റേഷന്‍, വളണ്ടിയര്‍, ലോ ആന്‍ഡ് ഓര്‍ഡര്‍ തുടങ്ങിയ സമിതികളെയും യോഗത്തില്‍ തിരഞ്ഞെടുത്തു.
ശമീം കെ, ദുല്‍കിഫ്ലി സഖാഫി, ഡോ. റോഷന്‍ നൂറാനി, ശാദില്‍ നൂറാനി ചെറുവാടി, മുഹമ്മദ് നൂറാനി വള്ളിത്തോട്, ബി സി ലുഖ്മാന്‍ ഹാജി, ഹാരിസ് ലത്തീഫി വയനാട് സംബന്ധിച്ചു






