Connect with us

Kerala

തിരുവല്ല സ്പാ സെന്ററിലെ കൂട്ട ബലാല്‍സംഗം; അന്വേഷണത്തില്‍ പോലിസിന് വീഴ്ചയുണ്ടായില്ലെന്നും ജില്ലാ പോലിസ് മേധാവി

പോലീസ് ഉദ്യോഗസ്ഥര്‍ മാസപ്പടി വാങ്ങിയിട്ടുണ്ടോ എന്നുള്ള കാര്യം ഇതുവരെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. അക്കാര്യം തെളിഞ്ഞാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും

Published

|

Last Updated

പത്തനംതിട്ട | തിരുവല്ലയിലെ സ്പാ സെന്ററിലെ ജീവനക്കാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ രഹസ്യ വിവരത്തെ തുടര്‍ന്ന് കേസെടുക്കുകയായിരുന്നു എന്ന് പത്തനംതിട്ട ജില്ലാ പോലിസ് മേധാവി ആര്‍ ആനന്ദ്. ഒന്നാം തിയ്യതി നടന്ന സംഭവത്തില്‍ സ്പാ ഉടമ പരാതി നല്‍കിയിരുന്നില്ല. സ്പെഷ്യല്‍ ബ്രാഞ്ചിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് രണ്ടാം തിയ്യതി സ്വമേധയാ പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെന്നും ജില്ലാ പോലിസ് മേധാവി പറഞ്ഞു. തൊട്ടു പിന്നാലെ സ്ഥാപനത്തിലെത്തി യുവതികളുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു. സ്ഥാപന ഉടയുടെയും മൊഴി രേഖപ്പെടുത്തി. സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളില്‍ തിരുവല്ല കുറ്റപ്പുഴ പാപ്പാനവേലില്‍ സുബിന്‍ അലക്‌സാണ്ടര്‍ ചാക്കോ(27). മുപ്പിരിയില്‍ ബെര്‍ലിന്‍ദാസ്(38) എന്നിവരെ അറസ്റ്റ് ചെയ്തു.

നാലു പ്രതികള്‍ കൂടി പിടിയിലാവാനുണ്ട്. അന്വേഷണത്തില്‍ പോലിസിന് വീഴ്ച സംഭവിച്ചിട്ടില്ല. ക്വട്ടേഷന്‍ ആണോ എന്നുള്ള കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്. പോലീസ് ഉദ്യോഗസ്ഥര്‍ മാസപ്പടി വാങ്ങിയിട്ടുണ്ടോ എന്നുള്ള കാര്യം ഇതുവരെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. അക്കാര്യം തെളിഞ്ഞാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. സംഭവവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷിക്കും. കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്നുള്ള കാര്യവും അന്വേഷിക്കും. അതിജീവിതയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സുബിന്‍ അലക്സാണ്ടറിനെതിരെ വീണ്ടും കാപ്പാ ചുമത്തും. ഏതെങ്കിലും പോലീസുകാര്‍ക്ക് ഇതുമായി ബന്ധമുണ്ടെങ്കില്‍ കടുത്ത നടപടി സ്വീകരിക്കും.ഇതുവരെ പോലീസിന്റെ അന്വേഷണം നല്ല രീതിയില്‍ മുന്നോട്ടുപോകുന്നു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. ഗുണ്ടാ പിരിവ് എന്നാണ് പ്രാഥമികമായി പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. സ്പാ ഉടമ ഇതുവരെ പരാതി നല്‍കിയിട്ടില്ല. ഇതിന് കാരണമായ സാഹചര്യവും പരിശോധിക്കും. ഇരയുടെയും ഉടമയുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രതികള്‍ക്കെതിരേ വീണ്ടും കാപ്പ ചുമത്താനുള്ള റിപോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് ഉടന്‍ കൈമാറും. പത്തനംതിട്ട ജില്ലയില്‍ എല്ലാം സ്പായുടെയും പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കാനും തീരുമാനിച്ചതായി ജില്ലാ പോലീസ് മേധാവി പറഞ്ഞു. കാപ്പാ കേസ് പ്രതിയായ മരണ സുബിന്‍ എന്ന സുബിന്‍ അലക്സാണ്ടറും കൂട്ടാളികളും പലതവണ സ്പായിലെത്തി ഗുണ്ടാ പിരിവ് ആവശ്യപ്പെട്ടിരുന്നു. 50,000 നല്‍കണമെന്നായിരുന്നു ഭീഷണി. സ്പാ ഉടമ ആവശ്യം തള്ളിയതോടെ ജീവനക്കാരെയും ഭീഷണിപ്പെടുത്തി. പണം കിട്ടില്ലെന്ന് വന്നതോടെ ഫെബ്രുവരി ഒന്നാം തീയതി ഉച്ചയ്ക്ക് സ്ഥാപനത്തില്‍ അതിക്രമിച്ചു കയറി. ജീവനക്കാരിയെ വലിച്ചിഴച്ച് മുറിക്ക് ഉള്ളിലേക്ക് കൊണ്ടുപോയി. കഴുത്തില്‍ കത്തി വെച്ച ശേഷം ക്രൂര ബലാത്സംഗത്തിന് ഇരയാക്കി. പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തു. സ്ഥാപനത്തില്‍ ഉണ്ടായിരുന്ന 25000 രൂപ കൈക്കലാക്കിയാണ് സുബിനും കൂട്ടാളികളും സ്ഥലംവിട്ടത്. സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയും എന്നു ഗുണ്ടകള്‍ ഭീഷണിപ്പെടുത്തിയെന്നുമാണ് പ്രാഥമിക വിവരം. തിരുവല്ല പോലീസ് സ്റ്റേഷനില്‍ കൊലപാതകശ്രമം, മോഷണം പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങി 11 കേസുകളില്‍ പ്രതിയും റൗഡി ലിസ്റ്റില്‍ പെട്ട ആളും കാപ്പാ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ കഴിഞ്ഞിരുന്ന ആളും സമീപസമയം ജാമ്യത്തില്‍ ഇറങ്ങിയയാളുമാണ് പ്രതിയായ സുബിന്‍. ബെര്‍ലിന്‍ ദേഹോപദ്രവക്കേസില്‍ പ്രതിയാണ്.

ക്വട്ടേഷനെന്ന് ഉറപ്പിച്ച് സ്പാ ഉടമ
അതേ സമയം സംഭവത്തിന് പിന്നില്‍ ക്വട്ടേഷനാണെന്നും ക്വട്ടേഷന്‍ നല്‍കിയത് തിരുവല്ലയിലെ മറ്റൊരു സ്പാ ഉടമയാണെന്നും തന്റെ ബിസിനസ് തകര്‍ക്കുകയായിരുന്നു ലക്ഷ്യമെന്നും സ്പാ ഉടമ ഡോ. സഞ്ജയ് പറഞ്ഞു. മരണ സുബിനും സംഘവും നടപ്പാക്കിയത് എതിര്‍ ബിസിനസ് ഗ്രൂപ്പിന്റെ ക്വട്ടേഷനാണ്. ഗുണ്ടാപിരിവ് നല്‍കാത്തതിലുള്ള അതിക്രമം അല്ല നടന്നതെന്നും സഞ്ജയ് പറഞ്ഞു. ഗുണ്ടാപിരിവ് വിരോധം പോലീസിന്റെ കഥയാണെന്നും പോലീസും ഗുണ്ടകളും തമ്മില്‍ അവിശുദ്ധ കൂട്ടുക്കെട്ട് ഉണ്ടെന്നും പോലീസ് തന്റെ മൊഴി എടുത്തിട്ടില്ലെന്നും സഞ്ജയ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക പരാതി നല്‍കും. അതേസമയം, തിരുവല്ല സ്പാ ബലാത്സംഗ കേസില്‍ പോലീസിലും ആഭ്യന്തര അന്വേഷണം തുടങ്ങി. പോലീസ് – ഗുണ്ടാ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഉന്നത നിര്‍ദ്ദേശപ്രകാരമാണ് അന്വേഷണം. സ്പാകളില്‍ നിന്ന് മാസപ്പടി വാങ്ങുന്ന പോലീസുകാര്‍ തിരുവല്ല സ്റ്റേഷനില്‍ ഉണ്ടെന്നാണ് സംശയം. പോലീസുകാരില്‍ ചിലര്‍ സ്പാകളില്‍ നിത്യസന്ദര്‍ശകരാണെന്നും വിവരമുണ്ട്

 

---- facebook comment plugin here -----

Latest