Connect with us

National

ടി20 ലോകകപ്പ്: യുഎസ്എക്കെതിരെ ഇന്ത്യ ആദ്യം ബാറ്റുചെയ്യും; സഞ്ജുവും ബുംറയും ഇലവനില്‍ ഇല്ല

നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ മികച്ച ഫോമിലാണ് മത്സരത്തിനിറങ്ങുന്നത്.

Published

|

Last Updated

മുംബൈ | ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ യുഎസ്എക്കെതിരെ ആദ്യം ബാറ്റുചെയ്യും. ടോസ് നേടിയ യുഎസ്എ ക്യാപ്റ്റന്‍ മൊണാങ്ക് പട്ടേല്‍ ഇന്ത്യയെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു. നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ മികച്ച ഫോമിലാണ് മത്സരത്തിനിറങ്ങുന്നത്.

മലയാളി ആരാധകരെ നിരാശപ്പെടുത്തുന്ന വാര്‍ത്തയാണ് ടോസ് വേളയില്‍ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് അറിയിച്ചത്. വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ ഇന്നത്തെ മത്സരത്തിനുള്ള പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെട്ടിട്ടില്ല. അതേസമയം പേസര്‍ ജസ്പ്രീത് ബുംറയും ഈ മത്സരത്തില്‍ കളിക്കുന്നില്ല.

കിരീടം നിലനിര്‍ത്താനിറങ്ങുന്ന ഇന്ത്യന്‍ ടീം തുടര്‍ച്ചയായ മികച്ച പ്രകടനങ്ങളോടെയാണ് ലോകകപ്പിലേക്കെത്തിയിരിക്കുന്നത്. 2024ല്‍ ലോകകപ്പ് നേടിയതിന് ശേഷം ഇന്ത്യ ഒരു ടി20 പരമ്പര പോലും പരാജയപ്പെട്ടിട്ടില്ല. ഇതേ ഫോര്‍മാറ്റില്‍ നടന്ന ഏഷ്യ കപ്പിലും ഇന്ത്യയാണ് ജേതാക്കള്‍.

സമീപകാല ഫോം വിലയിരുത്തുമ്പോള്‍ ന്യൂസിലാന്‍ഡിനെതിരായ അഞ്ച് മത്സര ടി20 പരമ്പര 4-1ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു. സന്നാഹ മത്സരത്തില്‍ ശക്തരായ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്താനും ഇന്ത്യക്ക് സാധിച്ചു. ബാറ്റിംഗ് നിരയുടെ ശക്തമായ പ്രകടനമാണ് ഇന്ത്യന്‍ ടീമിനെ കൂടുതല്‍ അപകടകാരികളാക്കുന്നത്.

ഇന്ത്യന്‍ പ്ലേയിംഗ് ഇലവന്‍:

ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ്മ, തിലക് വര്‍മ്മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിങ്കു സിംഗ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദൂബെ, അക്സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്, വരുണ്‍ ചക്രവര്‍ത്തി.

Latest