Kerala
'വി ഡി സതീശന്‍ വിദേശത്ത് ഫണ്ട് അഭ്യര്‍ഥിച്ചതിന് തെളിവുണ്ട്'; വീഡിയോ പ്രദര്‍ശിപ്പിച്ച് സി പി എം
വി ഡി സതീശന് ആഭ്യന്തര മന്ത്രി ക്ലീന്‍ചിറ്റ് നല്‍കിയത് അസാധാരണ സംഭവമാണെന്നും സ്വതന്ത്ര അന്വേഷണം അവസാനിപ്പിക്കുന്നതില്‍ തിടുക്കം ഉണ്ടായെന്നും സി പി എം സംസ്ഥാന സെക്രട്ടറി.
തിരുവനന്തപുരം | പുനര്‍ജനി അഴിമതി കേസില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പങ്ക് തെളിയിക്കുന്ന വീഡിയോ പ്രദര്‍ശിപ്പിച്ച് സി പി എം. സതീശന്‍ വിദേശത്ത് വെച്ച് ഫണ്ട് അഭ്യര്‍ഥിച്ചതിന് തെളിവുണ്ടെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. വി ഡി സതീശന് ആഭ്യന്തര മന്ത്രി ക്ലീന്‍ചിറ്റ് നല്‍കിയത് അസാധാരണ സംഭവമാണെന്നും സ്വതന്ത്ര അന്വേഷണം അവസാനിപ്പിക്കുന്നതില്‍ തിടുക്കം ഉണ്ടായെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.
ആഭ്യന്തര വകുപ്പിന്റെ നീക്കം മുഖ്യമന്ത്രിയെ രക്ഷിക്കാനാണെന്ന് പറഞ്ഞ സി പി എം സംസ്ഥാന സെക്രട്ടറി, വി ഡി സതീശന്‍ ഫണ്ട് അഭ്യര്‍ഥിക്കുന്നതിന്റെ വീഡിയോ വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. എം എല്‍ എ എന്ന നിലയില്‍ വിദേശയാത്ര നടത്താന്‍ സതീശന്‍ നിയമസഭാ സെക്രട്ടേറിയറ്റില്‍ നിന്ന് അനുമതി വാങ്ങിയിട്ടില്ലെന്നും ആഭ്യന്തര വകുപ്പ് അനുവാദം നല്‍കിയിട്ടില്ലെന്നുമാണ് വസ്തുതാപരമായി പുറത്തുവന്ന വാദമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
വിദേശത്ത് നിന്ന് പ്രത്യേകമായ അനുമതിയില്ലാതെ ഫണ്ട് അഭ്യര്‍ഥിക്കാന്‍ നിയമം അനുവദിക്കുന്നില്ല. പ്രളയത്തിന്റെ ഘട്ടത്തില്‍ കേരളത്തിന്റെ ആകെ ദുരന്തത്തെ വിദേശത്ത് പോയി അവതരിപ്പിക്കാന്‍ മന്ത്രിമാര്‍ക്ക് പോലും കേന്ദ്രം അനുമതി നല്‍കാത്ത സമയത്താണ് എം എല്‍ എയായ സതീശന്‍ വിദേശത്ത് പോയി സഹായാഭ്യര്‍ഥന നടത്തിയത്. വിദേശത്ത് നിന്ന് വിവിധ വ്യക്തികളില്‍ നിന്നായി 26,500 പൗണ്ട് ശേഖരിച്ചെന്ന് അന്വേഷണത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മണപ്പാട്ട് ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്കാണ് പണമെത്തിയത്. വിദേശ ഫണ്ട് ലഭിച്ചെന്നും അതിന് അനുമതി ലഭിച്ചിട്ടില്ലെന്നും വ്യക്തമായ സാഹചര്യത്തില്‍ ആഭ്യന്തര മന്ത്രി ക്ലീന്‍ ചിറ്റ് നല്‍കിയത് മുഖ്യമന്ത്രിയെ രക്ഷിക്കാനാണെന്നും ആരുടെയൊക്കെ സഹായം ലഭിച്ചുവെന്നും എത്ര ഫണ്ട് ലഭിച്ചുവെന്നുമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പരിശോധന വേണമെന്നും എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.
Content Highlights:
CPM released a video alleging UDF leader VD Satheesan requested foreign funds abroad. The video display aims to substantiate allegations regarding unauthorized fund collection during foreign trips. VD Satheesan and UDF leaders have denied the claims, sparking intense political debates in Kerala.



