Connect with us

Kerala

പി എം ശ്രീയുമായി മുന്നോട്ട് പോകാന്‍ യു ഡി എഫ്: ഏതൊക്കെ സ്കൂളുകളിൽ നടപ്പാക്കുമെന്ന് സർക്കാർ തീരുമാനിക്കും

അതേ സമയം മുന്‍ വിദ്യാഭ്യാസ മന്ത്രി വ ശിവന്‍കുട്ടി സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തി.

Published

|

Last Updated

തിരുവനന്തപുരം| പി എം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ച് യു ഡി എഫ്. പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് യു ഡി എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു. എന്നാല്‍ പദ്ധതി ഏതൊക്കെ സ്‌കൂളുകളില്‍ നടപ്പാക്കണം എന്നത് യു ഡി എഫ് സര്‍ക്കാര്‍ വിശദമായി പപരിശോധിച്ച് തീരുമാനിക്കുമെന്ന് അടൂര്‍ പ്രകാശ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ സർക്കാർ ഒപ്പിട്ട പദ്ധതിയാണിതെന്നും അതുമായി മുന്നോട്ടുപോകുമെന്നും അടൂർ പ്രകാശ് മാധ്യമങ്ങളോട് വ്യക്തമാക്കി. കരാറിൽ നിന്ന് ഇനി പിന്മാറാൻ സാധിക്കില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

അതേ സമയം മുന്‍ വിദ്യാഭ്യാസ മന്ത്രി വ ശിവന്‍കുട്ടി സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തി. കഴിഞ്ഞ സര്‍ക്കാര്‍ പി എം ശ്രീയുമായി മുന്നോട്ട് പോയിട്ടില്ലെന്നും അക്കാദമിക കാര്യങ്ങളില്‍ കേന്ദ്രം പറയുന്ന എല്ലാക്കാര്യങ്ങളും നടപ്പാക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights:
The UDF has decided to move forward with the PM SHRI scheme in Kerala. Convener Adoor Prakash stated it is impossible to withdraw now, though school selection will be reviewed. Meanwhile, former minister V Sivankutty criticized the move, warning about central academic control.

---- facebook comment plugin here -----

Latest