Kerala
സംവിധായകന്‍ വിജീഷ് മണിയുടെ ജീപ്പ് അഞ്ജാതര്‍ കത്തിച്ചു
വാഹനത്തിന് തീ പിടിക്കുന്ന കണ്ട നാട്ടുകാരാണ് വിജീഷിന്റെ ബന്ധുക്കളെ വിവരം അറിയിച്ചത്.
തൃശൂര്‍| ചലച്ചിത്ര സംവിധായകന്‍ വിജീഷ് മണിയുടെ മാരുതി ജിമിനി ജീപ്പ് അഞ്ജാതര്‍ കത്തിച്ചു. ഇന്ന് പുര്‍ലര്‍ച്ചെ വിജീഷിന്റെ തൃശൂര്‍, മുതുവട്ടൂരിലെ വീട്ടിലെത്തിയാണ് അഞ്ജാതര്‍ ജീപ്പ് കത്തിച്ചത്. രണ്ട് പേര്‍ വിജീഷിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കടക്കുകയും വാഹനത്തിന് തീയിട്ട ശേഷം രക്ഷപ്പെടുകയായിരുന്നു.
വാഹനത്തിന് തീ പിടിക്കുന്ന കണ്ട നാട്ടുകാരാണ് വിജീഷിന്റെ ബന്ധുക്കളെ വിവരം അറിയിച്ചത്. ഇവര്‍ ചേര്‍ന്ന് പിന്നാലെ തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും വാഹനം ഭാഗീകമായി കത്തി നശിച്ചിരുന്നു. സംഭവത്തില്‍ കേസെടുത്ത ചാവക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു. സിനിമ മേഖലയുമായി ബന്ധപ്പെട്ട ശത്രുതയാണോ സംഭവത്തിന് പിന്നിലെന്ന അന്വേഷണവും നടക്കുന്നുണ്ട്. അക്രമികളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചെന്നാണ് സൂചന.
Content Highlights:
Film director Vijeesh Mani’s Maruti Jimny was set on fire by unidentified assailants at his residence in Thrissur. Neighbors alerted relatives after seeing the vehicle in flames, which was partially destroyed. Chavakkad police registered a case and initiated an investigation into personal enmities.



