Connect with us

Kerala

ബിഎസ്എന്‍എല്‍ സൊസൈറ്റി കള്ളപ്പണക്കേസ്: പ്രതികളുടെ 37.59 കോടി രൂപയുടെ സ്വത്തുക്കള്‍ താല്‍ക്കാലികമായി കണ്ടുകെട്ടി ഇഡി

കണ്ടുകെട്ടല്‍ ഉത്തരവ് ഇഡി റവന്യു അധികൃതര്‍ക്ക് കൈമാറി.

Published

|

Last Updated

തിരുവനന്തപുരം|തിരുവനന്തപുരത്തെ ബിഎസ്എന്‍എല്‍ സൊസൈറ്റി കള്ളപ്പണക്കേസില്‍ പ്രതികളുടെ സ്വത്തുക്കള്‍ താല്‍ക്കാലികമായി കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി). കേസിലെ 16 പ്രതികളുടെ 37.59 കോടി രൂപയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. പ്രതികളുടെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരം, കൊല്ലം ജില്ലയിയിലെ 120ഓളം സ്ഥാവര സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

കണ്ടുകെട്ടല്‍ ഉത്തരവ് ഇഡി റവന്യു അധികൃതര്‍ക്ക് കൈമാറി. ബിഎസ്എന്‍എല്‍ സൊസൈറ്റി കള്ളപ്പണക്കേസില്‍ 300 കോടി രൂപയിലധികം തട്ടിപ്പ് നടന്നു എന്നാണ് ഇഡി കണ്ടെത്തല്‍. സൊസൈറ്റി മുന്‍ പ്രസിഡന്റ് എ ആര്‍ ഗോപിനാഥന്‍, സെക്രട്ടറി പ്രദീപ്കുമാര്‍, ക്ലര്‍ക്ക് രാജീവ് ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങളും ജീവനക്കാരുമാണ് കേസിലെ പ്രതികള്‍. എ ആര്‍ ഗോപിനാഥന്‍ മരണപ്പെട്ടിരുന്നു. കേസില്‍ ഈയിടെയാണ് ഇഡി അന്വേഷണം പുനരാരംഭിച്ചത്.

Content Highlights:
The Enforcement Directorate has provisionally attached assets worth 37.59 crore rupees belonging to 16 accused in the Thiruvananthapuram BSNL Society money laundering case. Over 120 immovable properties across Thiruvananthapuram and Kollam were seized. ED estimates total fraud exceeds 300 crore.

 

---- facebook comment plugin here -----

Latest