Connect with us

Kerala

കൊല്ലത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

മരിച്ച ബഷീറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും കുടുംബത്തിലെ ഒരാള്‍ക്ക് ജോലിയും നല്‍കുമെന്ന് എം എല്‍ എ അജയപ്രസാദ് പറഞ്ഞു.

Published

|

Last Updated

കൊല്ലം| കൊല്ലം കുളത്തൂപ്പുഴയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. കായ്ക്കര സ്വദേശി ബഷീറാണ് മരിച്ചത്. 68 വയസ്സായിരുന്നു. ഇന്ന് രാവിലെ 5.30നാണ് ആക്രമണമുണ്ടായത്. നടന്നുവരികയായിരുന്ന ബഷീറിനെ കാട്ടുപോത്ത് കുത്തിമറിച്ചിടുകയായിരുന്നു. സംഭവ സ്ഥലത്തു വെച്ച് തന്നെ ബഷീറിന് ജീവന്‍ നഷ്ടമായി. മരിച്ച ബഷീറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും കുടുംബത്തിലെ ഒരാള്‍ക്ക് ജോലിയും നല്‍കുമെന്ന് എം എല്‍ എ അജയപ്രസാദ് പറഞ്ഞു.

ആക്രി പെറുക്കി വിറ്റ് ഉപജീവനം നടത്തുകയായിരുന്നു ബഷീര്‍. സംഭവം നാട്ടുകാരാണ് പോലീസിനെയും വനംവകുപ്പിനെയും അറിയിച്ചത്. എം എല്‍ എ അജയപ്രസാദ്, എസ്. ജയമോഹന്‍ മറ്റു ജനപ്രതിനിധികള്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ പരിശോധിച്ചു.

വന്യമൃഗ ആക്രമണ ലഘൂകരണ പ്രവര്‍ത്തികള്‍ പ്രദേശത്ത് നടത്തിവരികയാണെന്ന് വനംവകുപ്പ് വ്യക്തമാക്കി. തുടര്‍ച്ചയായി വന്യമൃഗ ആക്രമണം ഉണ്ടായിട്ടും നടപടി സ്വീകരിക്കാത്തതിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു. ആവശ്യമായ പരിഹാരം കാണാമെന്ന് എം എല്‍ എയും ഡി എഫ് ഒയും ഉറപ്പ് നല്‍കി.

Content Highlights:
A 68-year-old man named Basheer was killed in a wild gaur attack at Kulathupuzha in Kollam. MLA Ajayaprasad announced 10 lakh rupees compensation and a job for the victim’s family. Locals staged protests demanding immediate forest department action against recurring wildlife attacks.

 

Latest