Connect with us

National

സി ജെ പി പ്രതിഷേധത്തിനിടെ പോലീസ് അതിക്രമത്തില്‍ പരുക്കേറ്റ പെണ്‍കുട്ടി ആശുപത്രി വിട്ടു

. ഡല്‍ഹിലെ ആര്‍ എം എല്‍ ആശുപത്രിയിലായിരുന്നു ചികിത്സനല്‍കിയത്.

Published

|

Last Updated

ഡല്‍ഹി| കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പ്രതിഷേധത്തിനിടെ പോലീസ് അതിക്രമത്തില്‍ പരുക്കേറ്റ പെണ്‍കുട്ടി ആശുപത്രി വിട്ടു. പത്താം ദിവസമാണ് സാക്ഷി ആശുപത്രി വിട്ടത്. ഡല്‍ഹിലെ ആര്‍ എം എല്‍ ആശുപത്രിയിലായിരുന്നു ചികിത്സനല്‍കിയത്.

ജൂലൈ 20-ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളും യുവാക്കളും പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്.

ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്യ്തിരുന്നു. ഇതിനിടെ തിക്കിലും തിരക്കിലുമാണ് സാക്ഷിക്ക് ഗുരുതരമായി പരുക്കേറ്റത്. ശ്വാസതടസ്സവും മുഖത്തും നെഞ്ചിലുമേറ്റ പരുക്കുകളുമായി ഇവരെ ഉടന്‍ തന്നെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പിന്നീട് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് സാക്ഷിയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

എന്നാല്‍ വ്യാഴാഴ്ചയോടെ യുവതിയുടെ ആരോഗ്യനിലയില്‍ വലിയ പുരോഗതിയുണ്ടാവുകയായിരുന്നു. നിലവില്‍ പെണ്‍കുട്ടിയുടെ ആരോഗ്യനില പൂര്‍ണ്ണ തൃപ്തികരമാണെന്നും തുടര്‍ചികിത്സയ്ക്കും വിശ്രമത്തിനുമുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

Content Highlights:
Sakshi, who was seriously injured during a student protest in Delhi, has been discharged from RML Hospital. She suffered breathing issues and injuries during a police lathi charge on July 20. Her health condition is now fully satisfactory after ten days of treatment.

---- facebook comment plugin here -----

Latest