Kerala
മിൽമയുടെ നെയ്യ് വേണ്ട: ശബരിമലയിൽ പുറത്തുനിന്ന് നെയ്യ് വാങ്ങേണ്ടെന്ന് ദേവസ്വം ബോർഡ്
അരവണ നിര്‍മാണത്തിനായി ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് മാത്രം ഉപയോഗിക്കുമെന്നും ഇത് ശുദ്ധീകരിക്കാന്‍ ബോര്‍ഡിന് ശബരിമലയില്‍ പ്ലാന്റ് ഉണ്ടെന്നും ബോര്‍ഡ് വ്യക്തമാക്കി.
തിരുവനന്തപുരം| ശബരിമലയില്‍ ഈ മണ്ഡലകാലത്ത് പുറത്തുനിന്ന് നെയ്യ് വാങ്ങില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. അരവണ നിര്‍മാണത്തിനായി ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് മാത്രം ഉപയോഗിക്കുമെന്നും ഇത് ശുദ്ധീകരിക്കാന്‍ ബോര്‍ഡിന് ശബരിമലയില്‍ പ്ലാന്റ് ഉണ്ടെന്നും ബോര്‍ഡ് വ്യക്തമാക്കി.
മില്‍മ വിതരണം ചെയ്ത നെയ്യ് വഴിമധ്യേ മാറ്റി ഗുണനിലവാരം കുറഞ്ഞ നെയ്യ് ശബരിമലയില്‍ എത്തിച്ചതില്‍ അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് മില്‍മ നെയ്യ് വേണ്ടെന്ന ബോര്‍ഡ് തീരുമാനം വന്നിരിക്കുന്നത്.
വിപണിയില്‍ ലിറ്ററിന് 720 രൂപ വിലയുള്ള മില്‍മ നെയ്യ് ലിറ്ററിന് 540 രൂപ നിരക്കില്‍ 1,70,000 ലിറ്റര്‍ ശബരിമലയിലും പമ്പയിലും ലഭ്യമാക്കാനായിരുന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും മില്‍മയും തമ്മില്‍ കരാറുണ്ടായിരുന്നത്. മില്‍മ ഡയറിയില്‍ നിന്ന് ലോഡുകളായി കൊണ്ടുപോയ നെയ്യ് വഴിമധ്യേ മറ്റ് വിപണികളില്‍ മറിച്ചുവിറ്റ ശേഷം തമിഴ്‌നാട്ടില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന നിലവാരമില്ലാത്ത നെയ്യ് ശബരിമലയില്‍ എത്തിക്കുകയായിരുന്നു എന്നാണ് പ്രധാന ആക്ഷേപം.
Content Highlights:
Travancore Devaswom Board decided not to purchase external ghee for Sabarimala during Mandalam season. Only devotee-offered ghee will be purified at its on-site plant for Aravana. This decision comes amid an investigation into the illegal diversion and substitution of low-quality Milma ghee.



