Connect with us

National

ബി ജെ പി യില്‍ ചേരുന്നതാണ് നിനക്കും കുടുംബത്തിനും നല്ലത്: അഭിജീത് ദീപ്‌കേയ്ക്ക് ഭീഷണി

പ്രധാനമന്ത്രിയുടെ ചെറുമകന്റെ പ്രായമുള്ള തന്നെ ഇങ്ങനെ ഭീഷണിപ്പെടുത്തുന്നത് ശരിയാണോയെന്നും അഭിജീത് ദീപ്കെ ചോദിച്ചു.

Published

|

Last Updated

പൂനെ| ബി ജെ പി യില്‍ ചേരാന്‍ ഭീഷണിയെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) സ്ഥാപകന്‍ അഭിജീത് ദീപ്കെ. പാര്‍ട്ടിയില്‍ ചേര്‍ന്നില്ലെങ്കില്‍ കുടുംബത്തെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ ചെറുമകന്റെ പ്രായമുള്ള തന്നെ ഇങ്ങനെ ഭീഷണിപ്പെടുത്തുന്നത് ശരിയാണോയെന്നും അഭിജീത് ദീപ്കെ ചോദിച്ചു. വ്യാഴാഴ്ച ഛത്രപതി സംഭാജിനഗറില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് തനിക്ക് തുടര്‍ച്ചയായ ഭീഷണികള്‍ ലഭിച്ചതായി അഭിജീത് ദിപ്കെ വെളിപ്പെടുത്തിയത്.

സമാധാനപരമായി സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് മാരകായുധങ്ങള്‍ ഉപയോഗിച്ചെന്നും അഭിജീത് പറഞ്ഞു. സമരത്തെ പോലീസ് അടിച്ചമര്‍ത്താന്‍ ശ്രമിച്ചുവെന്നും ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുന്നതിനായി താന്‍ പോരാട്ടും തുടരുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ വിദ്യാഭ്യാസമന്ത്രിയുടെ തിരഞ്ഞെടുപ്പും അദ്ദേഹത്തിന്റെ നിലപാടുകളും രാജ്യത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്രസര്‍ക്കാര്‍ കുറ്റവാളികളെയും ബലാത്സംഗം ചെയ്യുന്നവരെയും സംരക്ഷിക്കുകയാണെന്നും കുറ്റപ്പെടുത്തി. ജന്തര്‍ മന്തറിലെ പ്രതിഷേധ സമയത്ത് താന്‍ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും ദിപ്കെ മാധ്യമങ്ങളോട് പറഞ്ഞു.

ഡല്‍ഹിയില്‍ ആഴ്ചകള്‍ നീണ്ടുനിന്ന പ്രതിഷേധങ്ങള്‍ക്ക് ശേഷം ബുധനാഴ്ചയായിരുന്നു അഭിജീത് ദീപ്കെ നാട്ടിലെത്തിയത്. വളരെ ലളിതമായ സ്വീകരണമായിരുന്നു കുടുംബം അഭിജീത്തിനായി ഒരുക്കിയത്.

Content Highlights:
Cockroach Janata Party founder Abhijeet Dipke alleged threats from BJP forcing him to join their party. Speaking in Chhatrapati Sambhajinagar, he condemned police action against protesting students in Delhi. Dipke affirmed his commitment to fighting for democracy and constitutional rights.

Latest