Connect with us

Kerala

ജലനിരപ്പ് ഉയരുന്നു: ഇടുക്കി പാംബ്ല അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കും

രാത്രി 10മണി മുതല്‍ ഘട്ടം ഘട്ടമായാണ് ഷട്ടറുകള്‍ ഉയര്‍ത്തുക.

Published

|

Last Updated

ഇടുക്കി| സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തില്‍ ഇടുക്കി പാംബ്ല അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കും. ജലനിരപ്പ് 252 അടിയിലെത്തിയതോടെയാണ് തീരുമാനം. രാത്രി 10മണി മുതല്‍ ഘട്ടം ഘട്ടമായാണ് ഷട്ടറുകള്‍ ഉയര്‍ത്തുക.

253 അടിയാണ് അണക്കെട്ടിന്റെ പരമാവധി ജലനിരപ്പ്. ഇടുക്കിയിലെ കഞ്ഞിക്കുഴി പഞ്ചായത്തിലെ ലോവര്‍ പെരിയാര്‍ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി പെരിയാറില്‍ നിര്‍മിച്ചതാണ് പാംബ്ല അണക്കെട്ട്.

Content Highlights: Shutters of Pambla dam in Idukki are set to be opened incrementally from 10 PM tonight due to heavy rainfall. The water level reached 252 feet against its maximum capacity of 253 feet. Built across the Periyar river for the Lower Periyar project, safety alerts have been issued.

Latest