Kerala
വി കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണം; ടി ഐ മധുസൂദനന്‍ നല്‍കിയ ഹരജിയില്‍ നോട്ടീസയച്ച് ഹൈക്കോടതി
തനിക്കെതിരെ രക്തസാക്ഷി ഫണ്ട് കള്ളന്‍ എന്ന് വ്യാജ ആരോപണം നടത്തി വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ചാണ് കുഞ്ഞികൃഷ്ണന്‍ വിജയിച്ചതെന്നാണ് ഹരജിയിലെ ആരോപണം.
പയ്യന്നൂര്‍ | പയ്യന്നൂര്‍ നിയോജക മണ്ഡലം എം എല്‍ എ. വി കുഞ്ഞികൃഷ്ണന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ എം എല്‍ എയും സി പി എം നേതാവുമായി ടി ഐ മധുസൂദനന്‍ ഹൈക്കോടയില്‍ ഹരജി നല്‍കി.
തനിക്കെതിരെ രക്തസാക്ഷി ഫണ്ട് കള്ളന്‍ എന്ന് വ്യാജ ആരോപണം നടത്തി വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ചാണ് കുഞ്ഞികൃഷ്ണന്‍ വിജയിച്ചതെന്നാണ് ഹരജിയിലെ ആരോപണം. രേഖകളോ തെളിവോ ഇല്ലാതിരുന്നിട്ടും വ്യക്തിഹത്യ നടത്തിയും വ്യാജ പ്രചാരണം നടത്തിയുമാണ് തന്നെ തോല്‍പ്പിച്ചത്. പ്രചാരണത്തിലെ പ്രസംഗങ്ങളില്‍ കളങ്കിതനാണ് താന്‍ എന്ന് വരുത്തിത്തീര്‍ത്തുവെന്നും ഹരജിയിലുണ്ട്.
ഹരജിയില്‍ ഹൈക്കോടതി ജസ്റ്റിസ് ഗിരീഷ്, കുഞ്ഞികൃഷ്ണന് നോട്ടീസ് അയക്കാന്‍ നിര്‍ദേശം നല്‍കി. മൂന്നാഴ്ച കഴിഞ്ഞ് എതിര്‍കക്ഷിയുടെ വാദം കേട്ട ശേഷം തുടര്‍ നടപടികളുണ്ടാകും. മധുസൂദനനു വേണ്ടി അഭിഭാഷകരായ എം വി അമരേശന്‍, എസ് എസ് അരവിന്ദ് എന്നിവരാണ് കേസ് ഫയല്‍ ചെയ്തത്.
Content Highlights:
The Kerala High Court has issued a notice on a petition filed by CPI M leader TI Madhusoodanan challenging the election victory of V Kunjikrishnan. The petition seeks to annul the election result citing alleged irregularities. The court asked the respondents to clarify their position.




