Achievements
മര്‍കസിന്റെ ദേശീയ മികവ് : ജെ ആര്‍ എഫും അഡ്വക്കേറ്റുമായി മദ്ധ്യപ്രദേശിലെ നൂറാനി സഹോദരന്മാര്‍
ഇന്‍ഡോറിലെ ചെറുകിട കച്ചവടക്കാരനായ ഗുലാം ഹൈദര്‍- സുല്‍താന ബീവി ദമ്പതികളുടെ മക്കളായ ഇരുവരും തീര്‍ത്തും സാധാരണ കുടുംബ പശ്ചാത്തലത്തില്‍ നിന്നാണ് അഭിമാനകരമായ ഈ നേട്ടം കരസ്ഥമാക്കിയത്.
കോഴിക്കോട് | മര്‍കസ് ദേശീയ മികവിന്റെ മറ്റൊരു പൊന്‍തൂവലായി ജെ ആര്‍ ഫും അഡ്വക്കേറ്റുമായി മദ്ധ്യപ്രദേശില്‍ നിന്നുള്ള രണ്ട് നൂറാനി സഹോദരങ്ങളുടെ നേട്ടം ശ്രദ്ധേയമായിരിക്കുകയാണ്.റസാഉല്‍ മുസ്തഫ നൂറാനി ജെ ആര്‍ ഫ് നേടിയതും സഹോദരന്‍ സനാഉല്‍ മുസ്തഫ നൂറാനി മര്‍കസിലെ സഖാഫി ബിരുദ പഠനത്തോടൊപ്പം നിയമ പഠനം പൂര്‍ത്തിയാക്കി അഡ്വക്കേറ്റായി എന്റോള്‍ ചെയ്തതും കഴിഞ്ഞ ദിവസമായിരുന്നു.മര്‍കസിന്റെ സെന്റര്‍ ഓഫ് എക്‌സലന്‍സായ മദീനതുന്നൂറിന്റെ മദ്ധ്യപ്രദേശ് ഇന്‍ഡോറിലെ കാമ്പസായ തൈ്വബ കോളേജിലെ ഏഴ് വര്‍ഷ ബാച്ചിലര്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയവരാണ് രണ്ട് പേരും. ഇന്‍ഡോറിലെ ചെറുകിട കച്ചവടക്കാരനായ ഗുലാം ഹൈദര്‍- സുല്‍താന ബീവി ദമ്പതികളുടെ മക്കളായ ഇരുവരും തീര്‍ത്തും സാധാരണ കുടുംബ പശ്ചാത്തലത്തില്‍ നിന്നാണ് അഭിമാനകരമായ ഈ നേട്ടം കരസ്ഥമാക്കിയത്.
മര്‍കസ് വിദ്യാര്‍ത്ഥികള്‍ യുജിസി നെറ്റ് പരീക്ഷകളില്‍ ഉന്നതവിജയം നേടുന്നത് പതിവുള്ളതാണെങ്കിലും ഇതാദ്യമായാണ് കേരളത്തിന് പുറത്തുള്ള കാമ്പസിലെ വിദ്യാര്‍ത്ഥി ജെ ആര്‍ എഫ് നേടുന്നത്. മര്‍കസ് മുന്നോട്ട് വെച്ച സമന്വയ വിദ്യാഭ്യാസ മാതൃകക്ക് ദേശീയ തലത്തില്‍ ലഭിക്കുന്ന അംഗീകാരം കൂടിയാണ് ഈ അഭിമാന നേട്ടം.തൈ്വബയിലെ ഇസ്ലാമിക് സ്റ്റഡീസ് പഠനത്തോടൊപ്പം ഇന്‍ഡോറിലെ ദേവി അഹല്യ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബി കോം ബിരുദം നേടി ഇപ്പോള്‍ മൗലാന ആസാദ് യൂണിവേഴ്‌സിറ്റിയില്‍ ഇസ്ലാമിക് സ്റ്റഡീസില്‍ പിജി ചെയ്യുന്ന റസാഉല്‍ മുസ്തഫ അന്‍സാരി കംപരേറ്റീവ് സ്റ്റഡീസ് ഓഫ് റിലീജിയണിലാണ് ജെ ആര്‍ എഫ് കരസ്ഥമാക്കിയത്. ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുടെ പ്രത്യേക ശ്രദ്ധയിലായി ഇന്‍ഡോര്‍ തൈ്വബ ഗാര്‍ഡനിലെ പഠന ജീവിതവും പ്രചോദനവുമാണ് തന്റെ മക്കളുടെ മികച്ച വിജയത്തിന് കാരണമെന്ന് പിതാവ് ഗുലാം ഹൈദര്‍ പറഞ്ഞു. ഇന്ത്യന്‍ ഗ്രാന്റ്മുഫ്തി സുല്‍ത്വാനുല്‍ ഉലമയുടെ നേതൃത്വത്തില്‍ മര്‍കസ് നടത്തുന്ന ദേശീയ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം വലിയ സന്തേഷം പ്രകടിപ്പിച്ചു.
വിഷ്വല്‍ ആര്‍ട്‌സില്‍ ജെ ആര്‍ എഫ് നേടിയ ഇര്‍ഫാന്‍ നൂറാനിയുടെ നേട്ടവും ഇത്തവണ ശ്രദ്ധേയമാണ്. നോയിഡയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജില്‍ നിന്ന് ഹിസ്റ്ററി ഓഫ് ആര്‍ട്‌സില്‍ പിജി പൂര്‍ത്തിയാക്കിയ ഇര്‍ഫാന്‍ നൂറാനി പറവന്നൂര്‍ മുഹമ്മദ് ബഷീര്‍ -അസ്മ ദമ്പതികളുടെ മകനാണ്.ഇവര്‍ക്ക് പുറമെ 9 വിദ്യാര്‍ത്ഥികള്‍ നെറ്റും 5 പേര്‍ പി എച്ച്ഡി അഡ്മിഷനും നേടിയിട്ടുണ്ട്.
ജൂനൈദ് നൂറാനി കണ്ണൂര്‍(സോഷ്യോളജി),മിഖ്ദാദ് നൂറാനി കുറ്റിപ്പുറം (ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ),
മിന്‍ഹാജ് നൂറാനി പെരിങ്ങത്തൂര്‍(സോഷ്യല്‍ വര്‍ക്ക്), അംറാസ് നൂറാനി കാസര്‍കോട്(എജ്യുക്കേഷന്‍),ജാബിര്‍ നൂറാനി നരിക്കുനി (മാനേജ്‌മെന്റ് സ്റ്റഡീസ്),ഹാഫിസ് മുഹമ്മദ് മിസ്ദാദ് നൂറാനി അല്‍ ഖാദിരി,സജ്ജാദ് നൂറാനി എറണാകുളം (ഹിസ്റ്ററി),
മുഅാദ് നൂറാനി കണ്ണൂര്‍ (ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്),
അബ്ദുള്ള നൂറാനി ബീമാപള്ളി (പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍) എന്നിവര്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (നെറ്റ്) യോഗ്യതയും
അഡ്വ. റാഫി നൂറാനി (ലോ),
സിറാജ് നൂറാനി കണ്ണൂര്‍(ഹിസ്റ്ററി),മുബഷിര്‍ നൂറാനി ചെമ്പിലോട് (സോഷ്യോളജി),ഫവാസ് അലി ചങ്ങരംകുളം (ഇംഗ്ലീഷ്),വാജിദ് വാഴക്കാട് (ഫിലോസഫി) എന്നിവര്‍ പി.എച്ച്.ഡി അഡ്മിഷന്‍ യോഗ്യതയും നേടി.






