International
ഇറാനില്‍ വന്‍ സ്ഫോടനങ്ങള്‍; ഒമാന്‍ ഉള്‍ക്കടലില്‍ ചരക്ക് കപ്പല്‍ തകര്‍ത്ത് യു എസ്
ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് (ഐആര്‍ജിസി) നാവികസേനയുടെ റിപ്പോര്‍ട്ട് പ്രകാരം, ഹോര്‍മുസ് കടലിടുക്കിന് സമീപം രണ്ട് എണ്ണക്കപ്പലുകള്‍ മൈനുകള്‍ വെച്ച് തകര്‍ത്തു
തെഹ്റാന് | ഇറാനിലെ ഖ്ശെം ദ്വീപും ജാസ്ക് തുറമുഖവും ഉള്‍പ്പെടെയുള്ള തെക്കന്‍ തീരപ്രദേശങ്ങളില്‍ പലയിടത്തും ശക്തമായ സ്ഫോടനശബ്ദങ്ങള് കേട്ടതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ടു ചെയ്തു.
ഇറാന്റെ അര്‍ദ്ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ തസ്നിം , ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷന്‍ എന്നിവയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലെ ഖ്ശെം ദ്വീപില്‍ കുറഞ്ഞത് രണ്ട് വലിയ സ്ഫോടനങ്ങളെങ്കിലും ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തു.
ഹോര്‍മുസ്ഗാന്‍ പ്രവിശ്യയില്‍ ഒമാന്‍ ഉള്‍ക്കടലിന് കിഴക്കായി സ്ഥിതി ചെയ്യുന്ന ജാസ്ക് തുറമുഖത്ത് നേരത്തെ ‘നിരവധി സ്ഫോടനങ്ങള്‍’ ഉണ്ടായതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഖ്ശെം ദ്വീപിലും സമാനമായ സംഭവമുണ്ടായത്.
സ്ഫോടനങ്ങളുടെ കൃത്യമായ ഉറവിടം അല്ലെങ്കില്‍ കാരണം എന്താണെന്നതിനെക്കുറിച്ച് സര്‍ക്കാര്‍ അധികൃതര്‍ ഇതുവരെ ഔദ്യോഗിക വിശദീകരണമൊന്നും നല്‍കിയിട്ടില്ലെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് (ഐആര്‍ജിസി) നാവികസേനയുടെ റിപ്പോര്‍ട്ട് പ്രകാരം, ഹോര്‍മുസ് കടലിടുക്കിന് സമീപം രണ്ട് എണ്ണക്കപ്പലുകള്‍ മൈനുകള്‍ വെച്ച് തകര്‍ത്തു. അല്‍ ജസീറയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നാവികസേനയെ ഉദ്ധരിച്ച് ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷന്‍ അറിയിച്ചത്, നാവിഗേഷന്‍ സിസ്റ്റങ്ങള്‍ ഓഫ് ചെയ്ത് ഹോര്‍മുസ് കടലിടുക്കിന്റെ ‘സുരക്ഷിതമല്ലാത്ത’ ഭാഗത്തിലൂടെ കടന്നുപോയ രണ്ട് കപ്പലുകള്‍ സമുദ്രത്തിലെ മൈനുകളില്‍ ഇടിച്ച് കടുത്ത കേടുപാടുകള്‍ സംഭവിക്കുകയും തുടര്‍ന്ന് നിശ്ചലമാവുകയും ചെയ്തു എന്നാണ്.
അതേസമയം, ഇറാനെതിരെയുള്ള നാവിക ഉപരോധം ലംഘിച്ച് കപ്പലിലെ ജീവനക്കാര്‍ നിരന്തരം മുന്നറിയിപ്പുകള്‍ അവഗണിച്ച് ശ്രമിച്ചതിനെ തുടര്‍ന്ന്, ഒമാന്‍ ഉള്‍ക്കടലില്‍ യു എസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യോമാക്രമണത്തിലൂടെ ഒരു വാണിജ്യ ചരക്കുകപ്പല്‍ തകര്‍ത്തതായി യു എസ് സൈന്യം ഔദ്യോഗിക പ്രസ്താവനയില്‍ സ്ഥിരീകരിച്ചു.സെന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പതാകയേന്തിയ എം/വി ഹുദ എന്ന കപ്പലാണ് ആക്രമിച്ചത്.
Content Highlights: Heavy explosions rocked Iran’s Qeshm Island and Jask port near the Strait of Hormuz. IRGC Navy reported two oil tankers hit sea mines after ignoring navigation warnings. Separately, US Central Command confirmed an airstrike on commercial cargo vessel MV Huda in the Gulf of Oman.





