Saudi Arabia
പുണ്യ റമദാനില്‍ വിശ്വാസികള്‍ക്കായി പ്രവാചക നഗരിയില്‍ പുതിയ ഷട്ടില്‍ ബസ് സര്‍വീസുകള്‍ ആരംഭിക്കുന്നു
മദീന മേഖല വികസന അതോറിറ്റിയുടെ മേല്‍നോട്ടത്തിലാണ് സര്‍വ്വീസുകള്‍ നടത്തുന്നത്
മദീന | പ്രവാചക നഗരിയായ മദീനയില്‍ പുണ്യ റമദാനിലെത്തിച്ചേരുന്ന വിശ്വാസികള്‍ക്കായി പുതിയ ഷട്ടില്‍ ബസ് സര്‍വീസുകള്‍ ആരംഭിക്കുന്നു. അന്ത്യപ്രവാചകര്‍ അന്ത്യ വിശ്രമം കൊള്ളുന്ന മസ്ജിദുന്നബവിയിലേക്കും മസ്ജിദുല്‍ ഖുബാ പള്ളിയിലേക്കും വിശ്വാസികളുടെയും സന്ദര്‍ശകരുടെയും യാത്ര സുഗമമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സര്‍വ്വീസുകളെന്ന് മദീന മേഖല വികസന അതോറിറ്റി അറിയിച്ചു
പുണ്യമാസത്തില്‍ ആരാധനാലയങ്ങളുടെയും സന്ദര്‍ശകരുടെയും അനുഭവം മെച്ചപ്പെടുത്തുക, നഗരത്തിലെ ചുറ്റുമുള്ള തിരക്ക് കുറയ്ക്കുക, വിശ്വാസികള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്ന ഗതാഗത സേവനം നല്‍കുക എന്നിവയാണ് സേവനത്തിന്റെ ലക്ഷ്യം.മദീന മേഖല വികസന അതോറിറ്റിയുടെ മേല്‍നോട്ടത്തിലാണ് സര്‍വ്വീസുകള്‍ നടത്തുന്നത്
---- facebook comment plugin here -----






