Connect with us

National

ടി20 ലോകകപ്പില്‍ ഇന്ത്യക്ക് വിജയത്തുടക്കം; യുഎസ്എയെ പരാജയപ്പെടുത്തിയത് 29 റണ്‍സിന്

ഇന്ത്യ ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന യുഎസ്എയ്ക്ക് 8 വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു

Published

|

Last Updated

മുംബൈ |  ടി20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് ജയത്തോടെ തുടക്കം. യുഎസ്എക്കെതിരെ 29 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യ ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന യുഎസ്എയ്ക്ക് 8 വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 21 പന്തില്‍ 37 റണ്‍സ് നേടിയ ശുഭം രാഞ്ജനെ, 31 പന്തില്‍ 37 റണ്‍സ് നേടിയ സഞ്ജയ് കൃഷ്ണ മൂര്‍ത്തി എന്നിവരാണ് യുഎസ്എയുടെ ടോപ് സ്‌കോറര്‍.

ബാറ്റിങ് തകര്‍ച്ചയോടെയാണ് യുഎസ്എ തുടങ്ങിയത്. എട്ടു റണ്‍സ് എടുക്കുന്നതിനിടെ ആദ്യ വിക്കറ്റ് നഷ്ടമായി പിന്നീട് 98 ന് 6 എന്ന നിലയിലേക്ക് ബാറ്റിങ് നിര വീണു. ഒടുവില്‍ 6 പന്ത് ശേഷിക്കെ ജയിക്കാന്‍ 41 റണ്‍സ് എന്ന നിലയിലേക്ക് എത്തി.

ഇന്ത്യക്കായി മുഹമ്മദ് സിറാജ് മൂന്നും, അര്‍ഷദീപ് സിങ്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വരുണ്‍ ചക്രവര്‍ത്തി ഒരു വിക്കറ്റും വീഴ്ത്തി.

നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 161 റണ്‍സ് സ്‌കോര്‍ ചെയ്തത്. 49 പന്തില്‍ നിന്ന് 84 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. നാല് ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത ദക്ഷിണാഫ്രിക്കന്‍ വംശജനായ മീഡിയം പേസര്‍ ഷാഡ്ലി വാന്‍ ഷാല്‍ക്വിക്കാണ് യുഎസ്എയ്ക്കായി തിളങ്ങിയത്.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ യുഎസ്എ ബൗളര്‍മാര്‍ക്ക് മുന്നില്‍ പതറി. 77 ന് ആറ് എന്ന നിലയിലേക്ക് ഇന്ത്യ വീണപ്പോഴും ഒരറ്റത്ത് സൂര്യകുമാര്‍ യാദവ് മാത്രമാണ് പൊരുതിയത്. നേരിട്ട ആദ്യ പന്തില്‍ തന്നെ അഭിഷേക് ശര്‍മ പുറത്തായി. അഭിഷേകിനെ കൂടാതെ ശിവം ദുബെയും ഗോള്‍ഡന്‍ ഡക്കായി. റിങ്കു സിങ്(6), ഹര്‍ദീക് പാണ്ഡ്യ(5) എന്നിവരും രണ്ടക്കം കാണാതെ പുറത്തായി.

---- facebook comment plugin here -----

Latest