Kerala
കണ്ണൂരിൽ ജീവനൊടുക്കാന്‍ ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു
നാല് ദിവസത്തെ ചികിത്സയ്‌ക്കൊടുവിലാണ് മരണം സംഭവിച്ചത്.
കണ്ണൂര്‍| പാനൂരില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു. വെള്ളങ്ങാട് സ്വദേശിനി ആദിത്യ (28) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് യുവതിയെ വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് ദിവസത്തെ ചികിത്സയ്‌ക്കൊടുവിലാണ് മരണം സംഭവിച്ചത്.
ആദിത്യയെ ആണ്‍സുഹൃത്ത് ശരണ്‍ മര്‍ദിച്ചിരുന്നുവെന്നും അതിനെ തുടര്‍ന്നുണ്ടായ മാനസിക വിഷമമാണ് ആത്മഹത്യാശ്രമത്തിലേക്ക് നയിച്ചതെന്നും കുടുംബം ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കുടുംബത്തിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights:
A 28-year-old woman named Adithya from Vellangad died while undergoing treatment at a private hospital in Kannur. She was found in a critical condition at her house last Sunday following an alleged assault by her male friend Sharan. The family has filed a complaint and the police have launched a detailed investigation.







