From the print
പണ്ഡിതർ രാജ്യനന്മയും മൂല്യാധിഷ്ഠിത വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കണം: സി മുഹമ്മദ് ഫൈസി
സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനും ജാമിഅ മർകസ് വൈസ് പ്രിൻസിപ്പലുമായ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് മുഖ്യപ്രഭാഷണം നടത്തി.
പൊന്നാനി | കോഴിക്കോട് ജാമിഅ മർകസുസ്സഖാഫതിസ്സുന്നിയ്യയിൽ നിന്ന് കർമരംഗത്തേക്കിറങ്ങുന്ന 500ഓളം യുവ പണ്ഡിതരുടെ വിളക്കത്തിരിക്കൽ ചടങ്ങ് പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിൽ നടന്നു. മർകസ് മാനേജിംഗ് ഡയറക്ടർ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു.
പൊന്നാനി മഖ്ദൂമുമാരുടെ ചരിത്രത്തിൽനിന്ന് പാഠമുൾക്കൊണ്ട് പണ്ഡിതർ രാജ്യനന്മയും മൂല്യാധിഷ്ഠിത വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ നിറഞ്ഞുനിൽക്കണമെന്ന് അദ്ദേഹം പറഞ്ഞു. ശൈഖ് സൈനുദ്ദീൻ മഖ്ദൂമിന്റെയും മറ്റു മഖ്ദൂമുമാരുടെയും പാരമ്പര്യം വൈദേശിക ശക്തികൾക്കെതിരായ സന്ധിയില്ലാത്ത സമരത്തിന്റെത് കൂടെയായിരുന്നു. പുതിയ കാലത്തെ പണ്ഡിതർ നാടിന്റെ നന്മക്കു വേണ്ടി പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനും ജാമിഅ മർകസ് വൈസ് പ്രിൻസിപ്പലുമായ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് മുഖ്യപ്രഭാഷണം നടത്തി. പൊന്നാനി മഖ്ദൂം സയ്യിദ് എം പി മുത്തുക്കോയ തങ്ങൾ, സയ്യിദ് ഹബീബ് തുറാബ് സഖാഫി, സംസ്ഥാന ഹജ്ജ് കമ്മിറ്റി മുൻ അംഗം കെ എം മുഹമ്മദ് കാസിം കോയ, അബ്ദുല്ല ബാഖവി ഇയ്യാട്, വലിയ ജുമുഅത്ത് പള്ളി സെക്രട്ടറി അശ്റഫ് ഹാജി, ടി വി അബ്ദുൽറഹ്്മാൻ കുട്ടി, സയ്യിദ് ആമീൻ തങ്ങൾ മിഹ്‌ളാർ, മർകസ് മുദർരിസുമാരായ സത്താർ സഖാഫി മൂന്നിയൂർ, ഉമറലി സഖാഫി എടപ്പുലം, സൈനുദ്ദീൻ അഹ്‌സനി മലയമ്മ, ഹാഫിള് അബൂബക്കർ സഖാഫി പന്നൂർ, അബ്ദുൽ കരീം ഫൈസി വാവൂർ, അബ്ദുർറഹ്്മാൻ സഖാഫി വാണിയമ്പലം, അസ്്ലം നൂറാനി, റിയാസ് സഖാഫി ചൊക്ലി, പൊന്നാനി വലിയ പള്ളി മുദർരിസുമാരായ അബ്ദുസ്സമദ് അഹ്‌സനി വെളിമുക്ക്, ഉമർ ശാമിൽ ഇർഫാനി ചെലേമ്പ്ര, ഉവൈസ് അദനി വിളയൂർ, സയ്യിദ് ഫള്ൽ തുറാബ് തങ്ങൾ സംബന്ധിച്ചു.




