Career Notification
വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് യു പി എസ് സി

ന്യൂഡല്‍ഹി | യു പി എസ് സി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫസര്‍ (കണ്‍ട്രോള്‍ സിസ്റ്റം), അസോസിയേററ് പ്രൊഫസര്‍ (കമ്പ്യൂട്ടര്‍ സയന്‍സ്), അസോസിയേറ്റ് പ്രൊഫസര്‍ ( ഇലക്ട്രിക് എന്‍ജിനീയറിങ്), അസോസിയേറ്റ് പ്രൊഫസര്‍ (ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്), അസോസിയേറ്റ് പ്രൊഫസര്‍ (മെക്കാനിക്കല്‍ എന്‍ജിനീയറിങ്), അസോസിയേറ്റ് പ്രൊഫസര്‍ (മെറ്റലര്‍ജി/പ്രൊഡക്ഷന്‍ എന്‍ജിനീയറിങ്), നഴ്‌സിങ് കോളജ് ട്യൂട്ടര്‍ എന്നീ തസ്തികകളിലാണ് ഒഴിവുകള്‍. ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ upsc. gov.in എന്നതിലൂടെ അപേക്ഷിക്കാം. 21 തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് ആണ് നടക്കുന്നത്. ഡിസംബര്‍ 16 ആണ് അപേക്ഷ സമര്‍പ്പിക്കാനുളള അവസാന തീയതി.
പ്രൊഫസര്‍ (കണ്‍ട്രോള്‍ സിസ്റ്റം) – 1, അസോസിയേറ്റ് പ്രൊഫസര്‍ (കമ്പ്യൂട്ടര്‍ സയന്‍സ്) 1, അസോസിയേറ്റ് പ്രൊഫസര്‍ (ഇലക്ട്രിക് എന്‍ജിനീയറിങ്) – 1, അസോസിയേറ്റ് പ്രൊഫസര്‍ ( ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്) – 1, അസോസിയേറ്റ് പ്രൊഫസര്‍ (മെക്കാനിക്കല്‍ എന്‍ജിനീയറിങ്) – 2, അസോസിയേറ്റ് പ്രൊഫസര്‍ (മെറ്റലര്‍ജി/പ്രൊഡക്ഷന്‍ എന്‍ജിനീയറിങ്) – 1, നഴ്‌സിങ് കോളജ് ട്യൂട്ടര്‍ – 14 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.
പ്രൊഫസര്‍ തസ്തികയില്‍ കണ്‍ട്രോള്‍ സിസ്റ്റം എന്‍ജിനീയറിങ്/ എംബഡഡ് സിസ്റ്റം എന്‍ജിനീയറിങ്/ ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ്/ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ്/ കണ്‍ട്രോള്‍സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ്/ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് എന്നിവയില്‍ ബിരുദം, അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം ഒന്നാം ക്ലാസോടെ പി എച്ച് ഡി നേടിയിരിക്കണം. അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപക്ഷിക്കുന്ന ഉദ്യോഗാര്‍ഥിക്ക് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദവും അധ്യാപനത്തിലും ഗവേഷണത്തിലും എട്ട് വര്‍ഷത്തെ പരിചയവും ഒന്നാം ക്ലാസോടെ പി എച്ച് ഡി ബിരുദവും ഉണ്ടായിരിക്കണം. വിശദ വിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. നഴ്‌സിങ് ട്യൂട്ടറായി അപേക്ഷിക്കാന്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നോ നഴ്സിങില്‍ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം.